Breaking News

ട്രൈനില്‍ ഇനി അമിതഭാരം കയറ്റിയാല്‍ ആറിരട്ടി പിഴ




ന്യൂഡല്‍ഹി: അധികഭാരമുള്ള ലഗേജുമായി എത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. അധിക ഭാരം കയറ്റുന്നവരില്‍ നിന്ന് ആറിരട്ടി വരെ പിഴ ചുമത്താനാണ് റെയില്‍വേയുടെ നീക്കം. ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍നിന്നു തിരിയാനിടമില്ലാത്ത വിധം അമിത അളവിലുള്ള ലഗേജുമായി യാത്ര ചെയ്യുന്നവരെക്കുറിച്ച് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി. മൂന്ന് പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഇളവാണ് ഇതോടെ പിന്‍വലിക്കുന്നത്.

പുതിയ ചട്ടമനുസരിച്ച് സ്ലീപ്പര്‍ ക്ലാസ് സെക്കന്‍ഡ് ക്ലാസ് യാത്രക്കാര്‍ക്ക് യഥാക്രമം 40 കിലോ, 35 കിലോ വീതം ലഗേജ് കൈവശം കരുതാം. ഇതുകൂടാതെ പാര്‍സല്‍ ഓഫീസില്‍ പണമടച്ച് യഥാക്രമം പരമാവധി 80 കിലോ, 70 കിലോ ലഗേജും കൂടെക്കരുതാം. അമിതമായി വരുന്ന സാധനങ്ങള്‍ ലഗേജ് വാനില്‍ സൂക്ഷിക്കണമെന്നും റെയില്‍വെ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. എന്നാല്‍ അമിതമായ ലഗേജുമായി പിടിക്കപ്പെട്ടാല്‍ യാത്രാനിരക്കിന്റെ ആറിരട്ടി ഈടാക്കും. യാത്രക്കാരുടെ സൗകര്യത്തെക്കരുതിയാണ് ഈ നീക്കമെന്നും അദ്ദേഹം വിശദീകരിച്ചു. നിയമലംഘകരെ പിടിക്കാന്‍ ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെ സ്‌പെഷ്യല്‍ െ്രെഡവ് സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറഞ്ഞ ഭാരം, സുഖ യാത്ര (ലെസ് ലഗേജ്, മോര്‍ കംഫര്‍ട്ട്) എന്നത് കര്‍ശനമായി തന്നെ നടപ്പാക്കാനാണ് റെയില്‍വേ നീക്കം. ധിക ഭാരം തടയുന്നതിനുള്ള നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ വിവരമില്ല. ഈ സാഹചര്യത്തിലാണു വിമാന യാത്രയുടെ മാതൃകയില്‍ കൈയില്‍ കരുതാവുന്ന ലഗേജിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചത്.


   

No comments