Breaking News

സ്വദേശിവത്കരണം; കുവൈറ്റില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും





കുവൈറ്റ്‌ : പെട്രോളിയം മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ഒരുങ്ങി കുവൈത്ത്. ഇതിന്റെ ഭാഗമായി കുവൈറ്റ്‌ പെട്രോളിയം കോര്‍പ്പറേഷനില്‍ ജോലി ചെയുന്ന പ്രവാസികളെ ഒഴിവാക്കാനാണ് തീരുമാനം. കുവൈറ്റ്‌ ഓയില്‍ ടാങ്കേഴ്‌സ് കമ്പനി, കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്പനി, കുവൈത്ത് ഫോറിന്‍ ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍ കമ്പനി, കുവൈത്ത് ഓയില്‍ക്കമ്പനി, കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി, കുവൈത്ത് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനി തുടങ്ങിയ കമ്പനികളില്‍ നിന്നും പ്രവാസികളായ ജീവനക്കാരെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുറയ്ക്കാനുള്ള നടപടികളും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രവാസികളുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കണക്കാക്കുന്നതിന് കുവൈത്ത് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയിലൂടെ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനാണ് നീക്കമെന്ന് വകുപ്പുമന്ത്രി മുഹമ്മദ് അല്‍ ജാബ്രി പറഞ്ഞു.

ഈ നീക്കത്തിന് കുവൈത്ത് അമീര്‍ ഷൈയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് വകുപ്പുമന്ത്രി മുഹമ്മദ് അല്‍ ജാബ്രി വ്യക്തമാക്ക

No comments