കീഴാറ്റൂർ വയൽ കിളി നേതാവ് ജാനകിയമ്മയുടെ വീടിന് നേരെ ബോംബേറ് ? പോലീസ് അന്വേഷണം ആരംഭിച്ചു..
ഫേസ് ബുക്ക് വഴി കീഴാറ്റൂര്‍ സമര നായിക നമ്പ്രാടത്ത് ജാനകിയമ്മ യുടെ വീട്ടിന് നേരെ ബോംബെ റിഞ്ഞതായി വ്യാജ പ്രചാരണം പോലീസ് കേസെടുക്കും. കീഴാറ്റൂര്‍ സമര നേതാവ് നമ്പ്രാടത്ത് ജാനകിയമ്മയുടെ പശുക്കള്‍ക്ക് നേരെ ബോംബെറിഞ്ഞതായിട്ടാണ് ഇന്നലെ രാത്രി വ്യാജ പ്രചാരണം ന ട ന്ന ത്.
ഇന്നലെ രാത്രി പതിനൊന്നോടെയാണ് ഇത്തരത്തില്‍ രണ്ട് പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. സുരേഷ് കീഴാറ്റൂരാണ് ആദ്യം പോസ്റ്റിട്ടതെന്നും ആളുകള്‍ കണ്ട് പ്രതികരിച്ചുകൊണ്ടിരിക്കെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നുവെന്നും പോലീസ് പ റ ഞ്ഞു.
പിന്നീട് ജോയ്‌മോന്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇതേ പോസ്റ്റിങ്ങ് കണ്ട് പലരും സ്റ്റേഷനില്‍ ബന്ധപ്പെട്ടതോടെ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ കെ.ജെ.വിനോയി വസ്തുതകള്‍ അറിയുന്നതിന് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ളവരുമായി ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും സ്വിച്ചോഫ് ചെയ്ത നി ല യി ലാ യി രു ന്നു.
കനത്ത മഴപെയ്തുകൊണ്ടിരിക്കയായിരുന്നു ഇത്തരത്തില്‍ പ്രചാരണം നടന്നത്. രാത്രിതന്നെ പോലീസ് കീഴാറ്റൂരിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് വ്യാജപ്രചാരണമാണെന്ന് വ്യക്തമായത്. അന്വേഷണത്തില്‍ ജോയ്‌മോന്‍ എന്ന പേരിലുള്ള പ്രൊഫൈലും വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്.
വ്യാജപ്രചാരണം നടത്തി പരിഭ്രാന്തി പരത്തിയതിന് സി.പി.എം തളിപ്പറമ്പ് ലോക്കൽ കമ്മറ്റി അംഗം ടി.വി.വിനോദിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വയല്‍ക്കിളിസമരം പരാജയപ്പെട്ടതോടെ ശ്രദ്ധപിടിച്ചുപറ്റാനാണ് ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ പ്രതികരണം.
No comments