Breaking News

ഏഷ്യൻ ശക്തിക്ക് മുന്നിൽ അടിയറവ് പറഞ്ഞ് ജർമ്മനി.. നാണം കെട്ട് നാട്ടിലേക്ക് മടക്കം


ചെറിയ തകര്‍ച്ചയല്ല ജര്‍മനിക്കേറ്റത്. ഗ്രൂപ്പ് മത്സരത്തില്‍ നേരത്തെ രണ്ടു കളികളിലും തോറ്റ ദക്ഷിണ കൊറിയക്കു മുന്നിലാണ് കീഴടങ്ങേണ്ടി വന്നത്. രണ്ടുഗോളിന് വഴങ്ങിയതിനു പുറമേ, ഒരു ഗോള്‍ പോലും തിരിച്ചടിക്കാനാവാത്തതിന്റെ സങ്കടവും. സ്വീഡന്‍ തകര്‍ത്തു കളിക്കുമ്പോള്‍ തന്നെ ജര്‍മനിയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതയ്ക്ക് മങ്ങലേറ്റിരുന്നു.
1998 നു ശേഷമുള്ള ലോകകപ്പുകളുടെ അവസ്ഥ ഇതുതന്നെയാണ്. പ്രീക്വാര്‍ട്ടര്‍ കാണാതെയാണ് 2002, 2010, 2014 ലോകകപ്പ് ചാംപ്യന്മാരും പുറത്തായത്. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ ടീമുകളാണ് അന്ന് ജര്‍മനിയുടെ വേദന അനുഭവിച്ചത്. 2002 ലെ ചാംപ്യന്മാരായ ബ്രസീല്‍ മാത്രമാണ് ഇതിനിടയില്‍ ആദ്യ റൗണ്ട് ക ട ന്ന ത്. ആറു തവണ മാത്രമാണ് ലോകകപ്പ് ചരിത്രത്തില്‍ ചാംപ്യന്മാര്‍ക്ക് ആദ്യം റൗണ്ട് കടന്നിട്ടുള്ളതും. 1938 നു ശേഷം ആദ്യമായാണ് ജര്‍മ്മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്.
ഇന്ന് നാലു ടീമുകളും ക ള ത്തി ലി റ ങ്ങി യ ത് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയോടെയാണ്. കൊറിയയെ തോല്‍പ്പിച്ചിരുന്നു വെങ്കില്‍ ജര്‍മനിക്ക് നോക്കൗട്ട് ഉറപ്പിക്കാമായിരുന്നു. അതു നടന്നില്ല. മാത്രമല്ല, സ്വീഡന്‍- മെക്‌സിക്കോ മത്സരത്തില്‍ സ്വീഡന്‍ അപാര കളി കളിച്ചതോടെ സമനില യായാലും കയറി പ്പറ്റാമെന്ന പ്രതീക്ഷയും ജര്‍മനി ക്കു നഷ്ടപ്പെട്ടു.
മെക്‌സിക്കോ പുറത്തായിരുന്നെങ്കിലും സാ ധ്യ ത യു ണ്ടാ യി രു ന്നു. സ്വീഡനോട് വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയും ജര്‍മനി കൊറിയയെ വന്‍ മാര്‍ജിനില്‍ തകര്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ മെക്‌സിക്കോ പു റ ത്താ വു ക യും ജര്‍മനി കയറുകയും ചെയ്യുമായിരുന്നു.

No comments