Breaking News

ലോകകപ്പ് മത്സര ഫലങ്ങൾകൃത്യമായി പ്രവചിച്ച അക്കില്ലസ് പൂച്ചയുടെ പ്രവചനം പാളി; പൂച്ചയ്ക്ക് പൊങ്കാല അർപ്പിച്ച് അർജന്റീനൻ ആരാധകര്


ലോകകപ്പ് മത്സര ഫലങ്ങൾകൃത്യമായി പ്രവചിച്ച അക്കില്ലസ് പൂച്ചയുടെ പ്രവചനം പാളി; അർജന്‍റീനയും നൈജീരിയയും തമ്മിലുള്ള നിർണായക മത്സരത്തിന്‍റേയും പ്രചനമാണ് പാളിയത് ...
ആവേശകരമായ മത്സരത്തിനൊടുവിൽ നൈജീരിയയെ അർജന്‍റീന കീഴടക്കി

മോസ്കോ: ഇത്തവണത്തെ ലോകകപ്പ് മത്സര ഫലങ്ങൾകൃത്യമായി പ്രവചിച്ച് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ അക്കില്ലസ് പൂച്ചയുടെ പ്രവചനം പാളി. അർജന്‍റീനയും നൈജീരിയയും തമ്മിലുള്ള നിർണായക മത്സരത്തിന്‍റേയും ഫലപ്രവചനമാണ് തെറ്റിപ്പോയി.അർജന്‍റീന മത്സരത്തിൽ തോൽക്കുമെന്നായിരുന്നു അക്കില്ലസ് പൂച്ചയുടെ പ്രവചനമെങ്കിലും ആവേശകരമായ മത്സരത്തിനൊടുവിൽ നൈജീരിയയെ അർജന്‍റീന കീഴടക്കുകയായിരുന്നു.

റഷ്യൻ ലോകകപ്പിൽ ഇതുവരെ അക്കില്ലസ് പ്രവചിച്ച മത്സരഫലങ്ങൾ കിറുകൃത്യമായിരുന്നു. ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരെയും, പിന്നീട് ഈജിപ്റ്റിനെതിരെയുമുള്ള റഷ്യൻ വിജയങ്ങളും, ബ്രസീൽ കോസ്റ്റാറിക്കയ്ക്ക് എതിരെ നേടിയ വിജയവുമെല്ലാം അക്കില്ലസ് കൃത്യമായി പ്രവചിച്ചിരുന്നു. അതുകൊണ്ട് തന്നെ മത്സരത്തിൽ അർജന്‍റീനയുടെ തോൽവി അക്കില്ലസ് പ്രവചിച്ചത് ചെറുതായൊന്നുമല്ല അവരുടെ ആരാധകരെ സമ്മർദ്ദത്തിലാക്കിയത്. മെസ്സിയുടെയും റോജോയുടെയും ഗോളുകളുടെ പിൻബലത്തിലാണ് ഗ്രൂപ്പിൽ നിന്നും രണ്ടാമതായി അർജന്‍റീന പ്രീ ക്വാർട്ടറിൽ കടന്നത്.

കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ എല്ലാ മത്സരഫലങ്ങളും കൃത്യമായി പ്രവചിച്ച അക്കില്ലസ് ലോകകപ്പിലും പ്രവചനം നടത്തിയിരിക്കുകയാണ്. കാഴ്ചയില്ലാത്ത അക്കില്ലെസ് ഏത് ടീമിന്റെ പതാകയില്‍ നിന്നാണോ ഭക്ഷണം കഴിക്കുന്നത് അവര്‍ മത്സരത്തില്‍ വിജയിക്കുമെന്നാണ് അക്കില്ലെസിന്റെ പ്രവചനം. മോസ്‌കോയിലെ സ്റ്റേറ്റ് ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ താമസക്കാരനായ അക്കില്ലസിനെ ലോകകപ്പ് പ്രമാണിച്ച് റെസ്പബ്ലിക്ക കൊഷെക് ക്യാറ്റ് കഫെയിലേക്ക് മാറ്റിയത്.

        

No comments