Breaking News

രാജ്യസഭാ സീറ്റ്; മനം നൊന്ത് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി_



കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കൂട്ടരാജി. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങൾരാജിക്കത്ത് നൽകിയത്. രാജ്യസഭാ സീറ്റിലേക്ക് പാർട്ടിയുടെ സ്ഥാനാർഥിയില്ലെങ്കിൽ വോട്ട് നൽകില്ലെന്ന് കോൺഗ്രസിലെ യുവ എംഎൽഎമാർ തീരുമാനിക്കണമെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ കോൺഗ്രസ് മുന്നണിയെ ബലപ്പെടുത്താനല്ല, പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് നിഹാൽ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിയെ പ്രതിരോധത്തിലാക്കി സ്വന്തം നേട്ടത്തിന്വേണ്ടിപ്പോയ കേരളാ കോൺഗ്രസിന് സീറ്റ് നൽകിയത് ആത്മഹത്യാപരമാണെന്നും നിഹാൽ കൂട്ടിച്ചേർത്തു. കേരളാ കോൺഗ്രസ് ഇപ്പോൾ യുഡിഎഫിന്റെ പോലും ഭാഗമല്ല. മുന്നണിയിൽ മടങ്ങി വരുന്നത് സംബന്ധിച്ച് തീരുമാനം നാളെ സ്വീകരിക്കുമെന്നാണ് മാണി പറഞ്ഞത്. ഈ സാഹചര്യത്തിൽ മുന്നണിയിൽ പോലും ഇല്ലാത്ത പാർട്ടിക്ക് രാജ്യസഭാ സീറ്റ് നൽകിയ തീരുമാനം പുനഃ പരിശോധിക്കണമെന്നും നിഹാൽ  പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനത്തെ കെ. എസ്. യു സംസ്ഥാന നേതൃത്വവും വിമർശിച്ചിരുന്നു. ചെങ്ങന്നൂരിൽ നിന്നും പാഠം പഠിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ലെന്ന് കെ. എസ്. യു വിമർശിച്ചു. ഈ തീരുമാനത്തെ കോൺഗ്രസിന്റെ ദേശീയ വിദ്യാർഥി സംഘടനയായ എൻഎസ്യുവും വിമർശിച്ചു. മാണിയോട് പ്രേമമുള്ളവർ കോൺഗ്രസിൽ നിന്ന് മാണി കോൺഗ്രസിലേക്ക് പോകണമെന്ന് എൻ എ സ്യു ദേശീയ സെക്രട്ടറി അഭിപ്രായപ്പെട്ടു. രാജ്യസഭാ സീറ്റ് കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസിന്റെയും കെ. എസ്. യുവിന്റെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ന ട ത്തി യി രു ന്നു.

No comments