Breaking News

സര്‍ക്കാര്‍ വീഴുമോ മേഘാലയയില്‍; ചങ്കിടിപ്പോടെ ബി.ജെ.പി !



മേഘാലയ: അമ്പാട്ടി മണ്ഡലത്തിൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ വിജയിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ് മാറിയതോടെ ബി.ജെ.പിക്ക് ഇനി ചങ്കിടിപ്പിന്റെ നാളുകൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി ജെ പി ഇരുപത് സീറ്റുള്ള നാഷണൽ പീപ്പീൾ പാർട്ടിയുടെയും, യു. ഡി. പി, പി. ഡി. എഫ് പാർട്ടികളുടെയും പിന്തുണയോടെയായിരുന്നു സർക്കാർ രൂപീകരിച്ചിരുന്നത്. എന്നാൽ അമ്പാട്ടി മണ്ഡലത്തിൽ നിന്ന് മുൻ മുഖ്യമന്ത്രി മുഗുൾ സംഗ്മയുടെ മകൾ മിയാനി ഡി ഷിര ബി. ജെ. പി സ്ഥാനാർഥിയെ പ രാ ജ യ പ്പെ ടു ത്തി വിജയിച്ച് കയറിയിരുക്കുയാണ്. ഇതോടെ 21 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയുമായി. 60 അംഗ നിയമസഭാ മണ്ഡലത്തിൽ നിലവിൽ കോൺഗ്രസ് സഖ്യത്തിന് 23 എം എൽ എ മാരുടെ പിന്തുണയാണുള്ളത്. എതിർപക്ഷത്ത് നിന്ന് എട്ട് പേരെ കൂടി അടർത്തി യെടുത്താൽ 31 പേരുടെ പിന്തുണ നേടി കോൺഗ്രസിന് സർക്കാർ രൂപീകരിക്കാനാവും. കർണാടകയിൽ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ ആദ്യം ഗവർണർ ബി.ജെ.പിയെ ആയിരുന്നു ക്ഷണിച്ചത്. അതേ രീതിയിൽ നിലവിൽ ഒറ്റ കക്ഷിയായ തങ്ങൾക്ക് സർക്കാർ രൂ പീ ക രി ക്ക ണ മെ ന്ന ആവശ്യം ഉന്നയിച്ച് ഉടൻ ഗവർണറെ സമീപിക്കാനാണ് മേഘാലയയിലെ കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നത്. എട്ട് എം. എൽ. എ മാരുടെ പിന്തുണ ഇനിയും കോൺഗ്രസിന് സർക്കാർ രൂ പീ ക രി ക്കാ ൻ ആവശ്യമുണ്ടെന്നിരിക്കെ ഇനി ബിജെപിയുടെ കണ്ണുകൾ സഖ്യത്തിലെ ഓരോ എം എൽ എ മാരിലും ആയിരിക്കും. കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമം പാളിയതിന് പിന്നാലെ മേഘാലയിലെ ഭരണം കൂടി നഷ്ടപ്പെട്ടാൽ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി.ജെ.പിക്ക് അത് വലിയ തി രി ച്ച ടി യു മാ വും.

No comments