മെസ്സിപ്പട ശനിയാഴ്ച ഇറങ്ങും. തുടക്ക കാരേ പൂട്ടാൻ അർജന്റീനക്ക് ആവുമോ..
ഗ്രൂപ്പിലെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന അര്‍ജന്റീനക്കാരെ അലട്ടുന്നത് എതിരാളികളായ ഐസ്ലന്‍ഡുകാരുടെ ഉയരക്കൂടുതലാണ്.
കണക്കുകളില്‍ കന്നി ലോകകപ്പ് കളിക്കുന്ന ഐസ്ലന്‍ഡ് രണ്ടുവട്ടം ചാമ്പ്യനായ അര്‍ജന്റീനയ്‌ക്ക് ഒരു വെല്ലുവിളിയേ അല്ല; എതിരാളികള്‍ക്കു തന്റെ ശിഷ്യന്‍മാരെക്കാള്‍ രണ്ടിഞ്ച് (ആറ് സെന്റീ മീറ്റര്‍) ഉയരമുള്ളതാണ് കോച്ച് യോര്‍ഗെ സാംപോളിയെ അലട്ടുന്നത്.
റഷ്യ ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും ഉയരക്കാരാണ് ഐസ്ലന്‍ഡ് ടീം. 1.85 സെന്റീ മീറ്ററാണ് (ആറടി) ടീമിലെ ശരാശരി ഉയരം.
റഷ്യ ലോകകപ്പിലെ ഉയരം കുറഞ്ഞവരുടെ ടീമുകളിലൊന്നാണ് അര്‍ജന്റീന. 1.79 മീറ്ററാണ് (കഷ്‌ടിച്ച് അഞ്ചടി 10 ഇഞ്ച്) ടീമിലെ ശരാശരി ഉയരം. ലയണല്‍ മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ലോംഗ് ഷോട്ടുകള്‍ പുറത്തെടുക്കാനും എതിരാളികളുടെ മുന്നില്‍ കയറി ഹെഡ് ചെയ്യാനും ഇതു തടസമാകും.
മോസ്‌കോ നഗരത്തിനു പുറത്തുള്ള ബ്രോനിറ്റ്‌സിയിലെ ക്യാമ്പില്‍ ശിഷ്യര്‍ക്ക് ഉയരക്കാരെ നേരിടാനുള്ള പ്രത്യേക പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയാണു സാംപോളി.
ഐസ്ലന്‍ഡിന്റെ മധ്യനിരയിലേക്കു നുഴഞ്ഞു കയറാന്‍ പ്രയത്നിക്കേണ്ടി വരുമെന്ന് അര്‍ജന്റീന ഗോള്‍ കീപ്പര്‍ വില്ലി കാബെലെറോ പറഞ്ഞു. ഉയരക്കൂടുതല്‍ മാത്രമല്ല അവരുടെ പ്രതിരോധവും കടുകട്ടിയാണെന്നു കാബെലെറോ ചൂണ്ടിക്കാട്ടി.
നാളത്തെ മത്സരത്തിന് ഉയരക്കാരും സെന്റര്‍ ബാക്കുകളുമാായ നികോളാസ് ഒട്ടാമെന്‍ഡി, മാര്‍കോസ് റോജ എന്നിവരെ ഉപയോഗിച്ചുള്ള 'സോണല്‍ ഡിഫന്‍സും' സാംപോളി ക്യാമ്പില്‍ പരീക്ഷിച്ചു. മാസിമിലിയാനോ മെസ, ലൂകാസ് ബിഗ്ലിയ, എയ്‌ഞ്ചല്‍ ഡി മരിയ തുടങ്ങിയവരും ഉയരത്തില്‍ ശരാശരിക്കു മുകളിലാണ്.
ഫ്രാന്‍സും ഡെന്‍മാര്‍ക്കും നാളെയിറങ്ങും
2002-ല്‍ നഷ്‌ടമായ ലോകകിരീടം തേടി മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും കന്നി കിരീടം ലക്ഷ്യമിട്ടു കുതിക്കാനൊരുങ്ങി ഡെന്‍മാര്‍ക്കും നാളെ ഇറങ്ങും.
ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. നാളെ വൈകിട്ട് 3:30 മുതല്‍ കസാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.
36 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ലോകകപ്പിനെത്തുന്ന ലാറ്റിനമേരിക്കന്‍ ടീമായ പെറുവാണ് ഡെന്‍മാര്‍ക്കിന്റെ എതിരാളികള്‍. രാത്രി 9:30 മുതല്‍ സാരന്‍സ്‌ക് സ്‌റ്റേഡിയത്തിലാണ് മത്സരം.
No comments