Breaking News

വിലക്ക് നീങ്ങി സൗദി സ്ത്രീകള്‍ കാർ എടുത്ത് നടുറോട്ടിൽ ഇറങ്ങി



റിയാദ്: സ്ത്രീ കൾക്ക് വണ്ടി യോടിക്കാനുള്ള വിലക്ക് നീങ്ങിയ സൗദിയിൽ ഇന്ന് മുതൽ സ്ത്രീകൾ ഡ്രൈവിങ് സീറ്റിലിരുന്ന് വണ്ടിയോടിച്ചു തുടങ്ങി. സൗദി അറേബ്യയുടെ സമീപകാല ചരിത്രത്തിലെ വിപ്ലവകരമായ മുഹൂർത്തത്തിൽ ഭാഗമായിക്കൊണ്ട് ആയിരക്കണക്കിന് സ്ത്രീകളാണ് ഞായറാഴ്ച വാഹനങ്ങളുടെ സ്റ്റിയറിങ് കൈയിലെടുത്തത്. അന്താരാഷ്ട്ര വാർത്ത ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം സമർ അൽമോഗ്രനാണ് ഈ മുന്നേറ്റത്തിന്റെ ഭാഗമായി സൗദിയിൽ ആദ്യമായി വാഹനമോടിച്ച സ്ത്രീ. അർധരാത്രി തന്റെ മക്കളെ ഉറക്കി കിടത്തി കിങ് ഫഹദ് ഹൈവേയിലൂടെ വണ്ടി യോടിച്ചാണ് സമർ ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാമൂഹിക- സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി നടപ്പാക്കിയ ഈ തീരുമാനം ആവേശത്തോടെയാണ് സൗദിസമൂഹം സ്വീകരിച്ചത്. സ്ത്രീകൾക്കും വണ്ടി ഓടിക്കാമെന്ന പ്രഖ്യാപനം വന്നതുമുതൽതന്നെ ആയിരക്കണക്കിന് ആളുകളാണ് ഡ്രൈവിങ് പരിശീലനത്തിന് ചേർന്നത്. ഈ മാസം ആദ്യം തന്നെ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസുകൾ നൽകിത്തുടങ്ങിയിരുന്നു. വിവിധ പ്രവിശ്യകളിൽ സ്ത്രീകൾക്ക് ഡ്രൈവിങ് പരിശീലനത്തിനുള്ള കേന്ദ്രങ്ങളും തുറന്നു. നാല് സർവകലാശാലകളുമായി ഇ തി നാ യി കരാറും ഒപ്പുവെച്ചു. സ്ത്രീ കൾക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിച്ച സാഹചര്യത്തിൽ വനിതാ ടാക്സികളും നിരത്തിലിറങ്ങുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശി സ്ത്രീകൾക്ക് മാത്രമാണ് വനിതാ ടാക്സി ഓടിക്കാൻ അനുമതി. ഇതിനു പുറമേ പെൺകുട്ടികളുടെ സ്കൂൾ ബസു കളും സ്ത്രീകൾക്ക് ഓടിക്കാം. കാർ റെന്റൽ സർവീസുകളും നടത്താം. ഡ്രൈവിങ് വിലക്ക് നീങ്ങിയതോടെ രാജ്യത്ത് സ്ത്രീകൾക്കായി പല തൊഴിൽ മേഖലകൾകൂടി തുറക്കുകയാണ്. സുരക്ഷിതമായി വണ്ടിയോടിക്കണമെന്ന സന്ദേശവുമായി ഒട്ടേറെ ബോധവത്കരണ പരിപാടികളും രാജ്യത്തുടനീളം സംഘടിപ്പിക്കുന്നുണ്ട്. അപകടകരമായ സാഹചര്യങ്ങളെ നേരിടാനും അത്യാവശ്യം മെക്കാനിക്കൽ പണികളുമെല്ലാം പരിശീലന കേന്ദ്രങ്ങളിൽ നിന്ന് പുതിയ ഡ്രൈവർമാർ അഭ്യസിക്കുന്നുണ്ട്. വനിത കൾക്ക് വണ്ടിയോടിക്കാൻ അവസരം ലഭിക്കുന്നത് വലിയ സാമൂഹിക മാറ്റത്തിന് വഴി തെളിക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം പ്രവാസികൾക്ക് ഇത് വലിയ തിരിച്ചടിയാവുമെന്ന ആശങ്കയുമുണ്ട്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ സൗദിയിലെ സ്വദേശി ഭവനങ്ങളിൽ ഡ്രൈവർമാരായി ജോലിചെയ്യുന്നുണ്ട്. അവിടങ്ങളിലെ സ്ത്രീകൾ, പ്രത്യേകിച്ചും പുതുതലമുറ യിലുള്ളവർ സ്വന്തമായി വാഹനങ്ങൾ ഓടിച്ചു തുടങ്ങിയാൽ ജോലി സാധ്യത മങ്ങുമോ യെന്നതാണ് ആ ശ ങ്ക.

No comments