റൊണാൾഡോ റയൽ വിടുന്നു ; അതും €100 മില്യൺ യൂറോക്ക് ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക് ...

ഇതിലെന്താ ഇത്ര ഞെട്ടാൻ ? ഒന്നുമില്ലെന്ന് തീർച്ചയാക്കി പറയും കാരണം സീസൺ അവസാനിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് റൊണാൾഡോ റയൽ വിടുമെന്ന്, റയൽ വിടില്ലെന്നും അടുത്ത സീസണും കാണാമെന്ന സാന്റിയാഗൊക്കാർക്കുള്ള വാക്ക് റോണോയുടെ വാക്ക് പോലും പലരും ചെവി കൊണ്ടില്ല.. കേവലം ലൈക്കിനും ക്ലിക്കിനും സർക്കുലേഷനും വേണ്ടി മാധ്യമ പാപ്പരസികൾ സൃഷ്ടിക്കുന്ന ന്യൂസുകളുടെ ഉറവിടം തേടി പോകാനായിരുന്നു ആരാധകർക്കും ഹരം .
വേൾഡ് കപ്പ് തുടങ്ങിയപ്പോൾ റോണോയുടെ ട്രാൻസ്ഫർ ന്യൂസ് തന്നെ കേൾക്കാനില്ലായിരുന്നു,ഇപ്പൊ വീണ്ടും പോർച്ചുഗൽ പുറത്തായതോടെ പാപ്പരാസികൾ ഉണർന്നു ,റീച്ചിങ് ന്യൂസ് ലഭിക്കാൻ വേണ്ടി അവർ വീണ്ടും മാളത്തിൽ നിന്നും തലപൊക്കി തുടങ്ങി. ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയ വീണ്ടും റോണോയുടെ ട്രാൻസ്ഫെർ വാർത്തയുടെ കളം പിടിച്ചു കഴിഞ്ഞു ,സംഗതി ഇതാണ് റോണോ ഇറ്റാലിയൻ പ്രമുഖരായ യുവന്റസിലേക്ക് കൂട് മാറുന്നു , അതും 100 മില്യൺ യൂറോക്ക് , കേട്ടിട്ട് വല്ലതും തോന്നിയോ ?
ലോകഫുട്ബാളിൽ 1000ബില്യൺ റിലീസ് ക്ലോസ് ഉള്ള ഏക താരം ആണ് റോണോ (ബെൻസീമക്ക് ഉണ്ടായിരുന്നത് റയൽ കുറച്ചു) .കഴിഞ്ഞ ആഴ്ച റയൽ അക്കാര്യം ഔദ്യോഗികമായി തന്നെ പുറപ്പെടുവിച്ചു. റോണോയെ കൈവിടാൻ ഒരുക്കമായിരുന്നേൽ റയൽ മാനേജ്‌മെന്റ് ഒരിക്കലും അത്തരം നടപടിക്ക് ഒരുങ്ങില്ല എന്ന് ക്ലബ് ഫുട്ബോളിനെ കുറിച്ച് സാമാന്യം ബോധമുള്ളവർക്ക് മനസിലാക്കാം. പിന്നെ പോകാൻ റോണോക്കാനോ താല്പര്യം ? നിലവിലെ അവസ്ഥയിൽ റയൽ വിട്ടാൽ റോണോയുടെ കരിയറിനെ തന്നെ ബാധിക്കും, വേൾഡ് കപ്പിലെ ഒറ്റയാൻ പ്രകടനത്തിലൂടെ ഈ വർഷത്തെ ബാലൺ ഡി ഓർ നേടാൻ റോണോക്ക് സാധ്യത കൂടിയിരിക്കുകയാണ്. മെസ്സി ലോകകപ്പിൽ പരാജയമായതോടെ ഇനി വെല്ലുവിളി നെയ്മറിൽ നിന്നാവാം, അതും വേൾഡ് കപ്പ് വിന്നർ ആകുന്നതോടൊപ്പം വ്യക്തിഗതമായ ഇടപെടൽ നെയ്മർ നടത്താതെ നടത്താതെ അതിനും സാധ്യത ഇല്ല. യുവേഫ സൂപ്പർ കപ്പ്, ക്ലബ് വേൾഡ് കപ്പ് പോലുള്ള രണ്ട് വലിയ ട്രോഫികൾ കളിക്കാൻ ഉള്ള റയൽ പോലൊരു ടീമിന്റെ അവസരം കളഞ്ഞുകൊണ്ട് ഇത്രയും ചെറിയ തുകക്ക് ഇറ്റാലിയൻ ലീഗിലേക്ക് പറക്കാൻ റോണോ ആഗ്രഹിക്കില്ല.
ഇനി ഈ ന്യൂസ് വന്ന വഴി പറയാം, എൽ ചിരിഗ്വിറ്റോ ടിവി അവതാരകൻ ജോസെപ് പെഡ്രെറോൾ ജുഗോൻസ് ചാനൽ റിപ്പോർട്ട് അനുസരിച്ചു നടത്തിയ ട്രാൻസ്ഫർ വാർത്തകളാണ് ഇന്ന് ലോകം മുഴുവൻ റൊണാൾഡോ ട്രാൻസ്ഫർ ആയി എന്ന തരത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വാർത്ത റൊണാൾഡോ പോലും അറിയുന്നത് സോഷ്യൽ മീഡിയ തുറക്കുമ്പോൾ കാണുന്ന മെൻഷനിലാവും.
മുമ്പ് നെയ്മറിന്റെ ട്രാൻസ്ഫർ വാർത്തകളോട് റൊണാൾഡോ പ്രതികരിച്ചത് ഒരു താരത്തെ കുറിച്ച് 50 അഭ്യൂഹങ്ങൾ എങ്കിലും കേൾക്കും,അതിൽ പലതിലും ഒരു കഴമ്പും ഉണ്ടാകാറില്ല ചില വാർത്തകൾ നടക്കാറുപോലുമില്ല എന്ന് ആയിരുന്നു. അതെ നെയ്മറിന്റെ ട്രാൻഫർ വാർത്തകളോട് ഇന്നലെ റയൽമാഡ്രിഡ് ക്ലബ് ഔദ്യോഗമായി പ്രതികരിച്ചത് നെയ്മറെന്നല്ല ഒരു പിഎസ്ജി താരത്തെയും റയൽ വാഗ്‌ദാനം നടത്തി ഡീൽ നടത്തിയിട്ടില്ല എന്നായിരുന്നു.
ഒരുപക്ഷെ നെയ്മർ റയലിലേക്ക് വരുമെങ്കിൽ റൊണാൾഡോയെ റയൽ കൈമാറ്റം ചെയ്യാനുള്ള സാധ്യത ഉണ്ട്, കാരണം അത്രയും വലിയൊരു തുക കണ്ടെത്തണമെങ്കിൽ ഈ പൊന്മുട്ടയിടുന്ന താറാവിനെ അറുക്കാതെ പറ്റില്ല. കാര്യങ്ങൾ അഭ്യൂഹങ്ങളായി കാണാതെ സത്യമായി കാണാൻ ആഗ്രഹിക്കുന്നവരോട് വിലക്കുന്നില്ല, അത് നിങ്ങളെ ഇഷ്ടം പക്ഷെ റൊണാൾഡോ പോകുമോ പോയാൽ എങ്ങോട്ട് എന്നതിനെ കുറിച്ച് ചർച്ച പുരോഗമിക്കുന്ന ചില സോഷ്യൽ മീഡിയ പോസ്റ്റ് റയൽ മാഡ്രിഡ് എന്ന ക്ലബ്ബിനെ തരം താഴ്ത്തുന്ന രീതിയിൽ കണ്ടു. റൊണാൾഡോ ഇത്ര കാലം ചെയ്തതിന് നന്ദിയില്ലാ റൗളിനും കാസിയസിനും സംഭവിച്ചത് ആവർത്തിക്കും എന്നൊക്കെ, സുഹൃത്തുക്കളെ റയൽ മാഡ്രിഡ് എന്നൊരു ക്ലബ്ബിൽ ആദ്യമായി കളിക്കുന്ന ലോക താരമല്ല ക്രിസ്റ്റ്യാനോ, പല ലോക താരങ്ങളെയും പിന്നീട് അതെ പോലെ അതിനേക്കൾ മുകളിൽ നിലനിർത്തിയ നൂറ്റാണ്ടിന്റെ ക്ലബ് ആണത്.. ക്ലബ് ഫുട്ബാളിൽ സെന്റിമെന്റസിനെക്കാൾ കൂടുതൽ പണത്തിനും പ്രശസ്തിക്കും വാശിക്കും മുൻഗണന നൽകാൻ തന്നെയാണ് പല മുൻനിര ക്ലബുകളും ശ്രമിക്കാറുള്ളത്. അവിടെ റൊണാൾഡോ എന്നൊരു പ്ലയെർ ടീം വിടുമെന്നുള്ള അഭ്യൂഹം കാരണം റയൽ മാനേജമെന്റിനെ തള്ളിപ്പറയുന്നവർ പറയുന്നത് നേടിക്കൊടുത്ത നേട്ടങ്ങൾ എല്ലാരും മറന്നു എന്നാണ്, റൊണാൾഡോ കളിക്കുന്നതിനു കൃത്യമായി കരാർ പ്രകാരമുള്ള തുക കൈപറ്റി തന്നെയാണ് കളിക്കുന്നത്, പ്രായവും ഫോമും തളർന്നു തുടങ്ങിയെന്ന് തോന്നിയാൽ ഏത് ക്ലബും മാറ്റത്തിനൊരുങ്ങും (ചെറുപ്പം മുതൽ ലാ മാസിയയിൽ കളിച്ച ഇനിയേസ്റ്റ വരെ ബാഴ്സ വിട്ടു , അതിനേക്കാൾ വലിയതിന്നുമായിട്ടില്ലല്ലോ റൊണാൾഡോക്ക് റയലുമായി ) അങ്ങനെ ഒരു മാറ്റത്തിന് തത്കാലം റയൽ ഒരുങ്ങിയിട്ടില്ല , ഒരു പക്ഷെ 2019 ആകുന്നതോടെ പല മാറ്റങ്ങളും വന്നേക്കും, എന്തായാലും ഇപ്പൊ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് ഉറപ്പിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുന്നു .
ഇനി മാറിയാൽ തന്നെ അത് ഒരിക്കലും യുവന്റസിലേക്കോ പിഎസ്ജിയിലോക്കോ ആയിരിക്കില്ല, റോണോ തന്നെ പലവട്ടം ആവർത്തിച്ചതാണ് ഒരു മാറ്റമുണ്ടെൽ അത് പഴയ തട്ടകത്തിലേക്ക് ആയിരിക്കുമെന്ന് ... ഒരു റൊണാൾഡോയുടെ കടുത്ത ആരാധകൻ എന്ന നിലയിൽ ഞാൻ പ്രതീക്ഷിക്കുന്നതും അതാണ്. എന്തിനും റയൽ സമ്മതിക്കണം 1000 ബില്യൺ എന്ന മതിൽ ഒരു ചെറിയ മതിൽ അല്ല അത് അവർ റൊണാൾഡോക്ക് മേലെ വെച്ച വിശ്വാസമാണ് നന്ദിയാണ് , അത് മനസ്സിലാക്കാൻ റയൽമാഡ്രിഡ് ആരാധകർ ഇനിയുമെന്തിനെ മടിക്കുന്നത് ???

No comments