Breaking News

മഅ്ദനിയുടെ മോചനം: മുസ്ളിം സംയുക്ത വേദി ധര്‍ണ 12 ന്



തിരുവനന്തപുരം : ബംഗളൂരു സ്‌ഫോടന ക്കേസില്‍ വിചാരണ നേരിടുന്ന അബ്‌ദുള്‍ നാസര്‍ മഅ്ദനിയുടെ മോചനം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണ മെന്നാവശ്യപ്പെട്ട് 12 ന് സെക്രട്ടേറിയറ്റ് ധ ര്‍ ണ നടത്താന്‍ കേരള മുസ്ളിം സംയുക്ത വേദി സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി അദ്ധ്യക്ഷത വ ഹിച്ചു. ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, വി.എച്ച്‌. അലിയാര്‍ മൗലവി, സയ്യിദ് പൂക്കോയ തങ്ങള്‍, അബ്ദുല്‍ മജീദ് അമാനി, പാച്ചിറ സലാഹുദ്ദീന്‍, അഹ്മദ് കബീര്‍, കബീര്‍ അമാനി, നിസാര്‍ മേത്തര്‍, ജഅ്ഫറലി ദാരിമി, പൊന്നാനി സയ്യിദ് മുനീബ് തങ്ങള്‍, ഹാഫിസ് റഫീഖ് അഹമ്മദ് അ ല്‍ കാശിഫി, മൗലവി സലീമുല്‍ അമാനി, അബ്ദുറഹ്മാന്‍ അല്‍ ഹാദി മൗലവി ഹസ്സന്‍ അമാനി തുടങ്ങിയവര്‍ സം സാ രി ച്ചു.

No comments