Breaking News

എഡിജിപിയുടെ മകള്‍ക്ക് ഹൈക്കോടതിയിൽ തിരിച്ചടി



കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്കറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. ഹർജിയിൽ ഇടക്കാല ഉത്തരവുവേണമെന്ന ആവശ്യ വും അനുവദിച്ചില്ല. എഡിജിപി  സുധേഷ് കുമാറിന്‍റെ മകള്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു . പൊലീസ് ഡ്രൈവര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. തന്‍റെ കാലിലൂടെ കാര്‍ കയറ്റിയിറക്കി. എന്നീ ആരോപണങ്ങളും ഗവാസ്കറിനെതിരെ സുധേഷ് കുമാറിന്‍റെ മകള്‍ ഉന്നയിച്ചിട്ടുണ്ട്.

ഇരയായ തന്നെയാണ് കേസില്‍ പ്രതിയാക്കിയിട്ടുള്ളതെന്നും താന്‍ നിരപരാധിയാണെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

ഔദ്യോഗിക വാഹനം ഓടിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ഗവാസ്കറിനോട് ജൂണ്‍ 13ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പിറ്റേദിവസവും അയാള്‍ വാഹനവുമായി എത്തുകയായിരുന്നു. ഇത് തര്‍ക്കത്തിന് കാരണമായെന്നും ഹര്‍ജിയില്‍ പറയുന്നു.

സംഭവദിവസം മ്യൂസിയം ഭാഗത്ത്‌ തങ്ങളെ ഇറക്കിയ ശേഷം ഓഫീസിലേക്ക് പോകാന്‍ ഗവാസ്കറിനോട് പറഞ്ഞിരുന്നതാണ്. പക്ഷെ, വ്യായാമം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴും ഗവാസ്കര്‍ അവിടെയുണ്ടായിരുന്നു. എന്തുകൊണ്ട് മടങ്ങിപ്പോയില്ലെന്ന് ചോദിച്ചപ്പോള്‍ ഗവാസ്കര്‍ ക്ഷോഭിച്ച് സംസാരിച്ചെന്നും എഡിജിപിയുടെ മകള്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

       
      

Post Comment