Breaking News

പപ്പായ യുടെ ആരോഗ്യ ഗുണങ്ങൾ ഇവയാണ് ..


     


പപ്പായ കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കാം. ഹൃദ്രോഗം സന്ധിവാതം എന്നിവയ്ക്കെതിരെ പ്രതിരോധശോഷി ലഭിക്കുകയും ചെയ്യും.


ദഹനശേഷി വർധിപ്പിക്കാനും ഉദരരോഗങ്ങൾ അകറ്റാനും പപ്പായ നന്ന്. പപ്പായയുടെ കാമ്പിന് ചുവന്ന നിറം നൽകുന്ന ലൈക്കോപിൻ എന്ന വർണകം കാൻസറിനെ ഒരു പരിധിവരെ ചെറുക്കുന്നു. നാരുകളാൽ സമ്പുഷ്ടമായ പപ്പായയ്ക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാനാവും ഹൃദ്രോഗം, സന്ധിവാതം എന്നിവയ്ക്കെതിരെ പ്രതിരോധശേഷി നൽകാനുള്ള വീര്യവുമുണ്ട്. അകാലവാർധക്യം തടയാനും പപ്പായ നന്ന്.



പച്ച പപ്പായ രക്തസമ്മർദം കുറയ്ക്കുന്നു. പ്രത്യുൽപാദന അവയവങ്ങൾക്കു കരുത്തു പകരുന്നു. കറ ഒന്നാന്തരം അണുനാശിനിയാണ്. ഇതിലുള്ള പപ്പയിൻ, കൈമോ പപ്പയിൻ എന്നീ എൻസൈമുകളാണ് സൂക്ഷ്മാണുക്കൾക്കെതിരെ പ്രവർത്തിക്കുന്നത്. ചൊറി, ചിരങ്ങ്, അൾസർ എന്നിവയ്ക്ക് മരുന്നായി ഇത് ഉപയോഗിക്കുന്നു. മാംസം പാകം ചെയ്യുമ്പോൾ ഈ കറ ഉപയോഗിക്കുന്ന പക്ഷം മാംസം പെട്ടെന്നു മൃദുവാകുന്നു. പപ്പായഇലയുടെ സത്ത് ഡെങ്കിപ്പനിയുടെ അസ്വസ്ഥതകൾ കുറയ്ക്കാൻ നല്ലതാണെന്നു കണ്ടെത്തിയിട്ടുണ്ട് ആർത്തവവേദന കുറയ്ക്കാനും കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ഇതിനു കഴിയും.


പപ്പായയുടെ കുരു / വിത്ത് വിഷപദാർഥങ്ങളിൽ നിന്നു വൃക്കകളെ സംരക്ഷിക്കുന്നു. വയറ്റിലെ വിരശല്യം കുറയ്ക്കാനും അർശസ് (മൂലക്കുരു) ശമിക്കാനും വിത്ത് നല്ലതാണ്.


പഴത്തിന്റെ പുറംതൊലി അരച്ചു തേയ്ക്കുന്നതു ശരീരം മൃദുവാകാനും വെയിലേറ്റുള്ള കരുവാളിപ്പ് മാറാനും നല്ലതാണ്. പൂക്കൾ ആർത്തവചക്രം ക്രമപ്പെടുത്താൻ ഉപകരിക്കും. വേരുകൾ സിഫിലിസ് രോഗശമനത്തിനും നന്ന്. ദിവസവും രാവിലെ പഴുത്ത പപ്പായ കഴിക്കുന്നതു ദഹനപ്രശ്നങ്ങൾക്കു നല്ലതാണ്. പച്ച പപ്പായയുടെ നീര് മുഖക്കുരു എക്സിമ ഇവ ബാധിച്ച ഭാഗത്ത് പുരട്ടുന്നതു കൊള്ളാം. പപ്പായയുടെ ഇല പിഴി‍ഞ്ഞ് നീരെടുത്ത് വൃത്തിയുള്ള കോട്ടൺതുണിയിൽ അരിച്ചെടുത്ത് രണ്ടു ടീസ്പുൺ വീതം കഴിക്കുന്നതു ഡെങ്കിപ്പനി ശമിപ്പിക്കും. പപ്പായയുടെ വേരുപുഴുങ്ങിയ. വെള്ളം ദിവസവും അരഗ്ലാസ് വീതം കഴിച്ചാൽ മൂലക്കുരു ശമിക്കും. കറ, പഞ്ചസാര ചേർത്തു കഴിക്കുന്നതു വയറ്റിലെ വിരശല്യം കുറയ്ക്കും. പച്ച പപ്പായ കഴിക്കുന്നതും ഇതേ ഗുണം ചെയ്യും.

No comments