Breaking News

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കൂട്ടരാജി; പ്രസിഡന്റും സെക്രട്ടറിയും രാജിവെച്ചു




 കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും രാജിവെച്ചു. ആലപ്പുഴയില്‍ നടന്ന യോഗത്തിലാണ് രാജി പ്രഖ്യാപനം. ലോധ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് വിശദീകരണം. ലോധ കമ്മറ്റി റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒമ്ബത് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും രാജി വയ്ക്കുകയായിരുന്നു. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ സെക്രട്ടറി ജയേഷ് ജോര്‍ജും രാജിവെച്ചു.


No comments