Breaking News

അച്ഛേ ദിന്‍ എന്ന മുദ്രാവാക്യത്തെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂ




പ്രധാനമന്ത്രിയുടെ അച്ഛേ ദിന്‍ എന്ന മുദ്രാവാക്യത്തെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഈ ദിവസങ്ങളില്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച്‌ ചെയ്യുന്നത് എന്താണെന്നു ചോദിക്കുന്ന മോദിയും അച്ഛേ ദിന്‍ എന്നു മറുപടി പറയുന്ന സുന്ദര്‍ പിച്ചെയുടേയും ചിത്രത്തിനൊപ്പമാണ്
ശശി തരൂരിന്റെ ട്വീറ്റ്.

ഗൂഗിളിനു പോലും കണ്ടെത്താന്‍ കഴിയാത്ത ഉത്തരം എന്ന ക്യാപ്ഷനോടെയാണു അദ്ദേഹം ട്വീറ്റ് ചെയ്തത്. അച്ഛേ ദിന്‍ എന്ന മുദ്രാവാക്യത്തെ അദ്ദേഹം മുമ്ബും പലതവണ ശക്തമായി എതിര്‍ത്തിട്ടുണ്ട്.

ബി ജെ പി സര്‍ക്കാര്‍ അധികാരത്തി ലെത്തുന്നതോടെ നല്ല ദിനങ്ങള്‍ തുടങ്ങുകയായി എന്നാണ് അച്ഛേ ദിന്‍ എന്ന മുദ്രാവാക്യത്തിലൂടെ മുമ്ബോട്ടുവച്ചത്.

No comments