Breaking News

മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞു അപകടസ്ഥലം


കടുത്തുരുത്തി: വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞുണ്ടായ അപകടസ്ഥലം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ട് വിലയിരുത്തി.

ചാനല്‍ സംഘവുമായെത്തിയ കാറിന്റെ ഡ്രൈവറായ ബിബിന്‍, തലയോലപ്പറമ്ബ്‌ പ്രാദേശിക ലേഖകന്‍ സജി എന്നിവര്‍ക്കായുള്ള തിരച്ചില്‍ നടക്കുമ്ബോഴാണ് മന്ത്രി സംഭവ സ്ഥലത്ത് എത്തിയത്.

എല്ലാവരും പ്രളയബാധിത പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അപകടത്തില്‍ പരിക്കേറ്റ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, കാമറാമാന്‍ അഭിലാഷ് എന്നിവരെ ആശുപത്രിയിലും സന്ദര്‍ശിച്ചു. കടുത്തുരുത്തി കരിയാറിനടുത്ത് എഴുമാതുരുത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്‌. രണ്ട്‌ പേരെ കാണാതായ അപകട സ്‌ഥലവും സന്ദര്‍ശിച്ചു. വള്ളം തുഴഞ്ഞയാള്‍ ഉള്‍പ്പെടെ അഞ്ച്‌ പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളക്കാരന് പരിക്കില്ല.

മന്ത്രി കടകംപള്ളിക്കൊപ്പം വൈക്കം എംഎല്‍എ സികെ ആശ, എംഎല്‍എ സുരേഷ് കുറുപ്പ്, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎല്‍എ മോന്‍സ് ജോസഫ്, എംഎല്‍എ പിസി ജോര്‍ജ്, സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎം വാസവന്‍ തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.

No comments