ഞാന്‍ അധ്വാനിച്ചാണ് ജീവിക്കുന്നത്.. സിനിമ പ്രൊമോഷന്‍ അല്ല.. സത്യാവസ്ഥ തുറന്ന് പറഞ്ഞ് ഹനാന്‍..
ഒറ്റ ദിവസം കൊണ്ട് മലയാളികള്‍ ഏറ്റെടുത്തതായിരുന്നു ഹാനാന്‍റെ ജീവിതകഥ. ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ തളരാതെ മുന്നോട്ട് പോയ ഹനാനെ ഇന്നലെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍ വില്‍പ്പന നടത്തിയ ഹനാന്റെ കഥ ഏറ്റെടുത്തവര്‍ തന്നെ ഇന്ന് അവള്‍ക്കെതിരെ തി രി ഞ്ഞു.
ഹനാന്റെ മീന്‍ കച്ചവടം സിനിമാ പ്രമോഷന് വേണ്ടിയാണെന്നായിരുന്നു ചിലരുടെ ആരോപണം. ഹാനാന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു സിനിമാ താരങ്ങളോടൊ ത്തുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയാ യിരുന്നു ഇവരുടെ ആ രോ പ ണം.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തള്ളി ക്കൊണ്ടാണ് ഹനാന്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ആ ജോലി കളെല്ലാം തന്റെ ജീവിത മാര്‍ഗങ്ങളാണെന്നും സിനിമാ പ്രൊമോഷന്‍ അല്ലെന്നും ഹനാന്‍ പ റ യു ന്നു.
സഹായ ഹസ്തം നീട്ടിയ അരുണ്‍ഗോപിക്ക് നേരെയായിരുന്നു വിമര്‍ശനങ്ങളേറെയും.
സിനിമയുടെ പ്രചരണത്തിന് വേണ്ടിയാണ് മീന്‍വിറ്റതെന്ന ആരോപണത്തേയും ഹനാന്‍ തള്ളിക്കളുഞ്ഞു. ആ ആരോപണം തെറ്റാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ തന്നെ വേട്ട യാടുകയാണെന്ന് ഹനാന്‍ പ റ യു ന്നു.
ഹനാനെ ക്കുറിച്ച് വന്ന വാര്‍ത്തകള്‍ സത്യ മാണെന്ന് കോളേജ് പ്രിന്‍സിപ്പലും ശരിവെച്ചു. ഹനാന് മറ്റ് വരുമാന മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ലെന്നും കോളേജിലെ ഫീസ് അടയ്ക്കാനും മറ്റുമായി പലപ്പോഴും ഹനാന്‍ ബുദ്ധിമുട്ടാറുണ്ടായിരുന്നെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്ത മാക്കി.
No comments