Breaking News

ജി.എന്‍.പി.സി ഫേസ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ്


സോഷ്യൽ മീഡിയയിലൂടെ മ ദ്യ പാ ന ത്തി നും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്ന ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന കൂട്ടായ്മയ്ക്ക് എതിരെ എക്‌സൈസ് വകുപ്പ് നടപടി യ്‌ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജി എന്‍ പി സി ഫേസ്ബുക്ക് പേജ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പ റ ഞ്ഞു. ഇതേതുടര്‍ന്ന് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകളില്‍ എക്‌സൈസ് വകുപ്പ് നി രീ ക്ഷ ണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന്‍ ശീ ലി പ്പി ക്കു ക എന്നതാണ് ലക്ഷ്യമെന്നും മദ്യ പാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നുമാണ് കൂട്ടായ്മ യുടെ വാദം. എന്നാല്‍, ഈ വാദം മദ്യ വിരുദ്ധ സംഘടനകള്‍ തള്ളുകയാണ്. ജി എന്‍ പി സി എന്ന കൂട്ടായ്മയില്‍ മദ്യാപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണ് എന്നാണ് ഇവരുടെ പരാതി. ഇതിനു പുറമേ മദ്യ ക്കച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പേജിനെതിരെ നിയമ ന ട പ ടി ക ള്‍ ക്ക് മദ്യനിരോധന സംഘടനകള്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് ല ഹ രി ക്കെ തി രെ വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാം, പുതിയ ബ്രാന്‍ഡുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂട്ടായ്മയിലൂടെ പ്രചരിക്കുന്നത്. 2017 മേയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില്‍ നിലവില്‍ 17 ലക്ഷത്തിനു മേല്‍ അംഗങ്ങളുണ്ട്. തിരുവനന്തപുരം സ്വദേശിയും ബ്ലോഗറുമായ ടി.എല്‍ അജിത് കു മാ റാ ണ് ഗ്രൂപ്പ് അഡ്മിന്‍.


No comments