കീഴാറ്റൂര്‍ ബൈപ്പാസ് : നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്ര നിര്‍ദേശം ; വയല്‍ക്കിളികളെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചു
കീഴാറ്റൂര്‍ ദേശീയ പാത വികസന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ദേശീയ പാത അധികൃതര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഉ പ രി ത ല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കി. ദേശീയ പാത വികസനത്തിനായി വയല്‍ നികത്തുന്ന തിനെതിരെ സമര രംഗത്തുള്ള കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രമന്ത്രി ചര്‍ച്ച ന ട ത്തും.
കിഴാറ്റൂര്‍ 3 ഡി നോട്ടിഫിക്കേഷനാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്. ഇക്കാര്യം ബിജെപി നേതാക്കള്‍ വയല്‍ക്കിളികളെ അറിയിച്ചു. വയല്‍ക്കിളികളുമായി ഗഡ്കരി അടുത്തമാസം ആദ്യം ചര്‍ച്ച നടത്തു മെന്നാണ് സൂചന. ബൈപ്പാസ് നിര്‍മ്മാണത്തിനായി ഈ മാസം 13 നാണ് കേന്ദ്ര ഉപതിതല ഗതാഗത വകുപ്പ് നോട്ടിഫിക്കേഷന്‍ ഇ റ ക്കി യ ത്.
ദേശീയ പാത വികസന ത്തിനായി വയല്‍ നികത്തുന്നത് പാരിസ്ഥിതിക ആഘാത മുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വനം പരിസ്ഥിതി മന്ത്രാലയവും, ബി ജെ പി നേതൃത്വവും ബൈപ്പാസ് നിര്‍മ്മാണത്തെ എതിര്‍ത്തിരുന്നു. കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്ന തിനെതിരെ ശക്തമായ സമരമാണ് ന ട ന്ന ത്. എന്നാല്‍ ബൈപ്പാസ് നിര്‍മ്മാണത്തെ സംസ്ഥാന സര്‍ക്കാരും സി പി എമ്മും അനുകൂലിക്കുന്നു. ബൈപ്പാസ് നിര്‍മ്മാണത്തെ ചൊല്ലി പ്രദേശത്തെ സി പി എമ്മി ലും ഭിന്നത ഉണ്ടായിരുന്നു. തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് കീഴാറ്റൂരില്‍ ബൈപ്പാസിനായി ബഹുജന റാലിയും സംഘടിപ്പിച്ചിരുന്നു.
No comments