ഉണക്ക മീനിലും വിഷമോ?: കറിവെക്കാന് വൃത്തിയാക്കി കൊണ്ടിരുന്ന മീനില്‍ നിന്നും നീലപ്രകാശം: അത്ഭുതപ്രതിഭാസം പത്തനംതിട്ടയി
വിഷം കലര്‍ന്ന മീനുകള്‍ കേരളത്തിലേക്ക് ഒഴുകുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് പലരും മീന്‍ വിഭവങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്. ചിലര്‍ തത്ക്കാലത്തേക്ക് ഉണക്കമീനാണ് പകരം ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ഉണ്ടായ സംഭവം രാസവസ്തുക്കള്‍ ഉണക്ക മീനിലും കലര്‍ന്നിട്ടുണ്ടോ എന്ന സംശയത്തിന് ഇടയാക്കിയിരിക്കുകയാണ്.
പത്തനംതിട്ട മാര്‍ക്കറ്റില്‍ നിന്നും ജോസഫ് എന്നയാള്‍ വാങ്ങിയ ഉണക്കമീന്‍ ഭാര്യ ഏലിയാമ്മ വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍ വൈദ്യുതി നിലച്ചു. എന്നാല്‍ ഇരുട്ടത്ത് മീന്‍ വൃത്തിയാക്കി മറ്റൊരു പാത്രത്തില്‍ വച്ചിരുന്നതില്‍ നിന്നും നല്ല പ്രകാശം വരികയായിരുന്നു.
നല്ല നീല നിറത്തിലായിരുന്നു പ്രകാശം. ഒരു മണിക്കൂര്‍ നേരം വെള്ളത്തില്‍ ഇട്ടിരുന്നതിനു ശേഷമാണു മീന്‍ വെട്ടി വൃത്തിയാക്കിയത്. മീന്‍ വൃത്തിയാക്കിയ വെള്ളം ഒഴിച്ചയിടത്തും തിളക്കം കാണാന്‍ കഴിഞ്ഞുവെന്ന് വീട്ടുകാര്‍ പറയുന്നു. രാസവസ്തുക്കള്‍ കലര്‍ന്ന മീനായതിനാലാണ് ഇത്തരമൊരു പ്രതിഭാസമുണ്ടായതെന്നാണ് കരുതുന്നത്.
ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദേശപ്രകാരം ഇത് വിശദമായ പരിശോധനയ്ക്ക് അയയ്ക്കാന്‍ ഒരുങ്ങുകയാണ് വീട്ടുകാര്‍. നേരത്തെ മീന്‍ വെട്ടി സ്വര്‍ണ്ണ മോതിരം നിറം പോയി വെള്ളിയായി മാറിയ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് ഈ അത്ഭുതപ്രതിഭാസവും ആശങ്കയുണര്‍ത്തുന്നത്.
No comments