Breaking News

ഗുരുതരമായി പരിക്കേറ്റ അനുമോൾ ആശുപത്രിയിൽ.. സത്യാവസ്ഥ ഇതാണ്


നടി അനുമോളുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ അമ്പരിപ്പിക്കുന്ന മേക്ക് ഓവറാണ് നിമിഷനേരം കൊണ്ട് സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. തല മൊട്ടയടിച്ചുള്ള ഈ ചിത്രങ്ങള്‍ ഇതുവരെ പൂര്‍ത്തിയാകാത്ത ഒരു സിനിമയുടെ സെറ്റിലേതാണ്.

മരം പെയ്യുമ്പോള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. അനുമോള്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഈ മേക്കോവറിന് പിന്നില്‍ ആര്‍ക്കും അറിയാത്തൊരു വേദനയുടെ കഥ കൂടിയുണ്ട്.

'ചില വേഷങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങള്‍ നമ്മില്‍ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാട് പേരുടെ കഷ്ടപ്പാട് ആയിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം, പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേ ഒള്ളൂ. അനില്‍ ആയിരുന്നു മരം പെയുമ്പോള്‍ എന്ന സിനിമയുടെ സംവിധാനം. എനിക്ക് മേക്കപ്പ് ചെയ്തത് പട്ടണം ഷാ ഇക്ക ആയിരുന്നു.'-അനുമോള്‍ കുറിച്ചു.

ക്രൂര ബലാത്സംഗത്തിന് ഇരയായ ഒരു നഴ്‌സിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം അനില്‍ തോമസാണ്. മുംബൈയില്‍ 40 വര്‍ഷം മുമ്പ് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. ലക്ഷ്മി നായര്‍, സോന നായര്‍, വിനീത്, ഇര്‍ഷാദ്, മുകേഷ്, ഐശ്വര്യ നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

No comments