കേരള ബ്ലാസ്റ്റേഴ്സ് ഡിഫന്‍സില്‍ ഇനി ഒരു ഫ്രഞ്ച് പോരാളി
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സീസണായുള്ള ആദ്യ വിദേശ സൈനിംഗിനെ പ്രഖ്യാപിച്ചു. ഫ്രഞ്ച് സെന്റര്‍ ബാക്കായ സിറില്‍ കാലിയാണ് കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ സൈനിംഗ് ഔദ്യോഗികമായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഗ്രീസ് ക്ലബായ അപോളന്‍ പൊണ്ടോവില്‍ നിന്നാണ് താരം ഇപ്പോള്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്.
34കാരനായ താരം സെന്റര്‍ ബാക്കായും ഡിഫന്‍സീവ് മിഡായും കളിക്കാന്‍ കഴിവുള്ള താരമാണ്. ഗ്രീക് ക്ലബായ വിയേര, പനേറ്റൊലിക്കോസ് എന്നീ ക്ലബുകള്‍ക്കായും ബൂട്ടു കെട്ടിയിട്ടുണ്ട്. അനസ് എടത്തൊടിക, ജിങ്കന്‍, ഹക്കു, ലാല്‍റുവത്താര എന്നിങ്ങനെ ഇന്ത്യയിലെ മികച്ച സെന്റര്‍ ബാക്കുകള്‍ ഇപ്പൊള്‍ തന്നെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റര്‍ ബാക്ക് കൂടുതല്‍ കരുത്താവുകയാണ് കാലിയുടെ വരവോടെ.
No comments