Breaking News

റഷ്യയിൽ ഫ്രഞ്ച് വിപ്ലവം.. ക്രൊയേഷ്യ പൊരുതി തോറ്റു..


ഇരുപത് വര്‍ഷത്തിനുശേഷം ലോക ഫുട്ബോളില്‍ വീണ്ടും ഫ്രഞ്ച് വസന്തം. ഗോളുകള്‍ മഴയായി പെയ്ത ലിഷ്നി സ്റ്റേഡിയത്തിലെ കലാശപ്പോരില്‍ ക്രൊയേഷ്യയെ രണ്ടിനെതിരേ നാലു ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്.
ആദ്യപകുതിയില്‍ ഫ്രാന്‍സ് 2-1ന് മുന്നിലായിരുന്നു. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്ബോള്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്ന പ്രകടനത്തിനൊടുവില്‍ രണ്ടാം സ്ഥാനവുമായി മടക്കം.
പതിനെട്ടാം മിനിറ്റില്‍ മാന്‍സൂക്കിചിന്റെ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍സ് ആദ്യം ലീഡ് നേടിയത്. ഇരുപത്തിയെട്ടാം മിനിറ്റില്‍ പെരിസിച്ച്‌ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു.

No comments