Breaking News

കേരള ബ്ലാസ്റ്റേഴ്സിന്റെ വമ്ബന്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ എത്തി



കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകള്‍ എത്തി. ജൂലൈ 24 മുതല്‍ 28 വരെ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീ സീസണ്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങാം. സ്പാനിഷ് ക്ലബായ ജിറോണ എഫ് സിയും, ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റിയുമാണ് പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി കൊച്ചിയില്‍ എത്തുന്നത്.

PayTM വഴിയും insider.in വെബ്സൈറ്റു വഴിയുമാണ് ടിക്കറ്റുകള്‍ ലഭിക്കുക. 275, 390, 490, 775, 2000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ആരാധകര്‍ കൂടുതല്‍ ഇരിക്കുന്ന ഈസ്റ്റ് ഗ്യാലറിക്കും വെസ്റ്റ് ഗ്യാലറിക്കും 490 രൂപയാണ് വില. വി വി ഐ പി ടിക്കറ്റുകള്‍ക്കാണ് 2000 രൂപ വില. 24ആം തീയതിക്കും 28ആം തീയതിക്കുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍.

No comments