Breaking News

ഫിക്‌സ്ചര്‍ ഈ മാസം, ടീമുകള്‍ ഐഎസ്എല്‍ തിരക്കുകളിലേക്ക്


ഫിക്‌സ്ചര്‍ ഈ മാസം, ടീമുകള്‍ ഐഎസ്എല്‍ തിരക്കുകളിലേക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന്റെ മത്സരക്രമം ഈ മാസം പ്രഖ്യാപിക്കും. കഴിഞ്ഞ സീസണിലെ പോലെ അഞ്ചു മാസത്തോളം നീളുന്നതായിരിക്കും അഞ്ചാം സീസണും. ടീമുകളെല്ലാം തന്നെ പ്രാഥമികവട്ട ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലന ക്യാംപിന് ഈ മാസം പത്തിന് തുടക്കമാകും. ഈ മാസം അവസാനം ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ പ്രീസീസണ്‍ മത്സരങ്ങളും കളിക്കുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ജനുവരിയില്‍ ലീഗിന് ഒരു ഇടവേള കാണും. യുഎഇയില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പങ്കെടുക്കുന്നതു കൊണ്ടാണ് ജനുവരിയിലെ ആദ്യ രണ്ടാഴ്ച മത്സരങ്ങള്‍ ഒഴിവാക്കുന്നത്. ഇത്തവണ ഒക്ടോബറില്‍ തന്നെ സീസണ്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യ വേദിയായതിനാല്‍ നവംബര്‍ 17നാണ് മത്സരങ്ങള്‍ തുടങ്ങിയത്.

എടികെ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ക്ലബുകള്‍ ഈ മാസം തന്നെ പരിശീലന ക്യാംപ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. മറ്റു ടീമുകളും ഇതേ പാതയില്‍ തന്നെ. ബ്ലാസ്റ്റേഴ്‌സിലേക്ക് ഉടന്‍ തന്നെ ബാക്കി വിദേശ താരങ്ങളും എത്തുമെന്നാണ് സൂചന. ബെംഗളൂരു എഫ്‌സിയെ കീഴടക്കി ചെന്നൈയ്ന്‍ എഫ്‌സിയാണ് കഴിഞ്ഞ സീസണില്‍ ജേതാക്കളായത്.

No comments