Breaking News

കൗമാരക്കാരും സോഷ്യൽ മീഡിയ - ഗെയിമിംഗ് അടിമത്വവും


       
സോഷ്യൽ മീഡിയ - ഗേമിംഗ് അടിമത്വം, സാങ്കേതികവിദ്യകളെക്കുറിച്ച് അറിവില്ലാത്തവർക്ക് ഇത് കുറച്ച് വിചിത്രമായി തോന്നാം. എന്നാൽ, ഇതൊരു ദു:ഖകരമായ സത്യമാണ്! യുവതലമുറ ഇതിനിരയാവുന്നതാണ് ഏറ്റവും നിർഭാഗ്യകരമായ വസ്തുത.

കൗമാര പ്രായക്കാരും അതിൽ കുറവ് പ്രായമുള്ളവരും സോഷ്യൽ മീഡിയയോടും ഗെയിമുകളോടും ആശ്രയത്വമുള്ളവരാകുന്നത് മാതാപിതാക്കളോടും സുഹൃത്തുക്കളോടുമുള്ള ഇടപെടൽ കുറയുന്നതിനു മാത്രമല്ല, യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നതിനും കാരണമാകുന്നു.

ഗെയിമുകൾ കുട്ടികളുടെ ജീവനെടുക്കുന്നതുവരെ കാര്യങ്ങൾ എത്തിനിൽക്കുകയാണ്.


ഒരു മെട്രോ നഗരത്തിൽ നിന്നുള്ള, ഓൺ ലൈൻ ഗെയിമിന് അടിമകളായ, കൗമാരക്കാരായ രണ്ട് സഹോദരന്മാരെ മനോരോഗ ചികിത്സയ്ക്കായി ആശുപത്രിയിലാക്കിയ വാർത്ത നാം കണ്ടു കഴിഞ്ഞു. കമ്പ്യൂട്ടറിൽ നിന്ന് അല്പസമയം പോലും വിട്ടുനിൽക്കാൻ വിസമ്മതിച്ച ഇവർ ഉടുവസ്ത്രങ്ങളിൽ തന്നെ മല-മൂത്ര വിസർജനം നടത്തുന്ന അവസ്ഥയിലെത്തിയിരുന്നു!

ഇത് അപൂർവമായി മാത്രം നടക്കുന്ന കേസുകളാണെന്ന് ചിലർ വാദിച്ചേക്കാമെങ്കിലും, നിയന്ത്രണമില്ലെങ്കിൽ, സാവധാനം നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം കൈവിട്ടുപോകുമെന്ന സത്യമാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

എല്ലാവരിലും ഇത്തരം പ്രശ്നമുണ്ട്, അത് ഓരോത്തരിലും വ്യത്യസ്ത തീവ്രതയിലായിരിക്കുമെന്നു മാത്രം. സോഷ്യൽ മീഡിയ സൈറ്റുകളിൽ നിരന്തരം പോസ്റ്റുകൾ ഇടുന്നതും പോസ്റ്റുകൾക്ക് പ്രതികരണം ലഭിച്ചില്ലെങ്കിൽ നിരാശരാവുന്നതുമെല്ലാം അടിമത്വത്തിന്റെ സൂചനകളാണ്.

സോഷ്യൽ മീഡിയ അല്ലെങ്കിൽ ഗേമിംഗ് അടിമത്വം എന്നാൽ എന്താണ് (What is social media or gaming addiction)?


ഒരാളുടെ സ്വാഭാവിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ, അമിതമായി അല്ലെങ്കിൽ അടക്കാനാവാത്ത ഉൾപ്രേരണയാൽ, സോഷ്യൽ മീഡിയ അല്ലെങ്കിൽ കമ്പ്യൂട്ടർ ഗെയിമുകൾ ഉപയോഗിക്കുന്ന അവസ്ഥയാണ് സോഷ്യൽ മീഡിയ അടിമത്വം അല്ലെങ്കിൽ ഗെയിമിംഗ് അടിമത്വം.

ചിലയാളുകളെ ഇത്തരം അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി, ബലമായി കമ്പ്യൂട്ടറിനു മുന്നിൽ നിന്ന് ഒഴിപ്പിക്കുകയും ദീർഘകാലം പുനരധിവാസ കേന്ദ്രത്തിൽ താമസിപ്പിക്കുകയും ചെയ്യേണ്ടിവരാറുണ്ട്.

സോഷ്യൽ മീഡിയ-ഗേമിംഗ് അടിമത്വത്തിന്റെ സ്വാധീനം (Impact of social media or gaming addiction)

ഇത്തരം അടിമത്വത്തിന് മാനസികമായി മാത്രമല്ല, ശാരീരികമായുള്ള സ്വാധീനവും ഉണ്ടായിരിക്കും.

വൈകാരികവും മാനസികവുമായ പരിണിത ഫലങ്ങൾ:
 ഗേമിംഗ്-സോഷ്യൽ മീഡിയ അടിമത്വം മൂലമുണ്ടാകുന്ന വൈകാരികവും മാനസികവുമായ പരിണിതഫലങ്ങൾ ഇനി പറയുന്ന രീതിയിലുള്ളവയായിരിക്കും;

•  ഉത്കണ്ഠയും പെട്ടെന്നുണ്ടാകുന്ന അകാരണമായ ഭയവും
•  വിഷാദരോഗം
•  സത്യസന്ധതയില്ലായ്മയും എതിർവാദവും
•  ശാരീരികമായ ഇടപെടലുകൾ കുറയുന്നു
•  സമയക്രമങ്ങൾ പാലിക്കാൻ കഴിയാതിരിക്കുക
•  സ്കൂൾ ഗ്രേഡുകളിൽ പിന്നോക്കം പോവുക
•  വിവേകമില്ലാതെ കുഴപ്പങ്ങൾ സൃഷ്ടിക്കുക, പ്രത്യേകിച്ച് കമ്പ്യൂട്ടറിനു മുന്നിൽ ആയിരിക്കുമ്പോഴോ ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോഴോ തടസ്സമുണ്ടായാൽ.
•  പ്രകോപനമില്ലാതെ ദേഷ്യപ്പെടുക

ശാരീരികമായ പരിണിതഫലങ്ങൾ:

•  അമിതവണ്ണം –വ്യായാമം ഇല്ലാത്തതിനാൽ
•  തലവേദന
•  പുറംവേദന
•  ഉറക്ക പ്രശ്നങ്ങൾ
• കാഴ്ച തകരാർ
•  ശുചിത്വത്തിൽ ശ്രദ്ധപുലർത്താത്തതു കാരണം അണുബാധകൾ
•  ശരീരഭാരം കുറയുക

ചൂതാട്ടം, ആൽക്കഹോളിസം തുടങ്ങിയവയെ പോലെ ഇത്തരം അടിമത്വങ്ങളെ വേർതിരിക്കപ്പെട്ടിട്ടില്ല എങ്കിലും ഇവയ്ക്ക് മാധ്യമങ്ങളിൽ നിന്നും മാനസികാരോഗ്യ സംഘടനകളിൽ നിന്നും മറ്റും കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ട്. ഒരു പരിധിവരെ, കുട്ടികളെ ഇത്തരം അടിമത്വങ്ങളിലേക്ക് തള്ളിവിടുന്നതിൽ രക്ഷകർത്താക്കൾക്ക് നേരിട്ടോ അല്ലാതെയോ പങ്കുണ്ടായിരിക്കും. രക്ഷകർത്താക്കൾ രണ്ടു പേരും ഉദ്യോഗസ്ഥരാണെങ്കിൽ, അവരോടൊത്ത് ചെലവഴിക്കേണ്ട സമയം കുട്ടികൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കൊപ്പമാവും പങ്കിടുക.

കുട്ടികളോടൊത്ത് കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാത്തതിന്റെ കുറ്റബോധം തീർക്കുന്നതിനായി രക്ഷകർത്താക്കൾ കുട്ടികളുടെ എന്താവശ്യവും നിറവേറ്റാൻ തുനിഞ്ഞേക്കും.

ഒരു രക്ഷകർത്താവും തന്റെ മകൾക്ക്/മകന് ഇത്തരം അടിമത്വമുണ്ടാവണമെന്ന് ആഗ്രഹിക്കില്ല. എന്നാൽ, രക്ഷകർത്താക്കൾ എന്ന നിലയിൽ നാമെല്ലാവരും കുട്ടികൾ ഇത്തരം കെണികളിൽ അകപ്പെടാതെ ശ്രദ്ധിക്കേണ്ടതുമുണ്ട്.


ഇത് എങ്ങനെ പ്രതിരോധിക്കാം (How can we prevent this)?

നമുക്ക് നമ്മുടെ കുട്ടികളെ ഇത്തരം അടിമകളാകാതെ എങ്ങനെ സംരക്ഷിക്കാമെന്നു നോക്കാം;

•  കൊച്ചു കുട്ടികൾ ഇലക്ട്രോണിക് ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാതിരിക്കുക.
•  കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനു പകരം വിലയേറിയ സമ്മാനങ്ങൾ നൽകുന്നത് ഗുണകരമല്ലെന്ന് മനസ്സിലാക്കുക
•  ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് മുക്തമായ കുടുംബാംഗങ്ങൾക്കു മാത്രമായ സമയം കണ്ടെത്തുക.
•  കുട്ടികളിൽ വായനാശീലം വളർത്തുന്നതിലൂടെ ഇലക്ട്രോണിക് ഗാഡ്ജെറ്റുകളോടുള്ള ആകർഷണം കുറയ്ക്കുക.
•  ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ സ്ക്രീൻ സമയം അനുവദിക്കരുത്
•  കുട്ടികളുടെ ഹോബികളും വീടിനു വെളിയിലുള്ള കളികളും പ്രോത്സാഹിപ്പിക്കുക
•  കമ്പ്യൂട്ടറിൽ കളിക്കുന്നതിനെക്കാൾ വീടിനു വെളിയിലുള്ള കളികളിൽ ഏർപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുക.
•  നമ്മുടെ ജീവിതം കൂടുതൽ സുഖകരമാക്കാൻ ഇന്റർനെറ്റ് സഹായിക്കുന്നുവെങ്കിലും അത് ചില കാര്യങ്ങളിൽ അനർത്ഥങ്ങളും സൃഷ്ടിക്കുന്നു. എന്നാൽ, ഉപയോഗ രീതിയാണ് അതിനെ നല്ലതും ചീത്തയുമാക്കുന്നതെന്ന് മനസ്സിലാക്കുക.

No comments