Breaking News

ബിപി കുറയ്ക്കാന്‍ തണ്ണിമത്തന്‍ കുരു മതി


       
  ആളുകളെ ബാധിയ്ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലതുണ്ട്. ഇതില്‍ പൊതുവായ ചിലതുണ്ട്. പ്രത്യേകിച്ചും അല്‍പം പ്രായമേറുമ്പോള്‍ വരുന്ന ചിലത്. ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നു. ബിപി പലരേയും ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ലോ ബിപിയും ഹൈ ബിപിയും ഉണ്ടെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈ ബിപി ആണ് പലരേയും കൂടുതലായി ബാധിയ്ക്കുന്നത്.

ഹൃദയത്തിനു ദോഷം ചെയ്യുന്ന ഒന്നാണ് ഹൈ ബിപി. തലച്ചോറിനെ ബാധിയ്ക്കാം, സ്‌ട്രോക്ക് വരെയുളള പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും.

ബിപിയ്ക്കു സ്ഥിരം മരുന്നുകള്‍ കഴിയ്ക്കുന്നവരുണ്ട്. ഇത്തരം വഴികളിലേയ്ക്കു പോകുന്നതിനു മുന്‍പ് ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ചില അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുന്നതു നല്ലതാണ്.

 മറ്റേതു രോഗങ്ങള്‍ക്കുമെന്ന പോലെ ബിപിയ്ക്കും വ്യായാമം നല്ലൊരു പരിഹാരമാണ്. ദിവസവും അര മണിക്കൂര്‍ നേരമെങ്കിലും വ്യായാമം ചെയ്യാം.

•  ബിപിയുള്ളവര്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക. ´
• ഇതിനു പകരം പൊട്ടാസ്യം കൂടുതല്‍ കിട്ടുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക.
•  ഭക്ഷണകാര്യത്തില്‍ ശ്രദ്ധ വേണം. വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കി,, പച്ചക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
•  അമിതവണ്ണം ബിപി പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്.
•  അമിത വണ്ണം ഒഴിവാക്കുക. എപ്പോഴും ആരോഗ്യകരമായ തൂക്കം നില നിര്‍ത്തണം.

ബിപി പലപ്പോഴും ഹൃദയപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. ഇതുകൊണ്ട് ഹൃദയത്തെ സംരക്ഷിക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. നട്‌സ്, ചീര, ടോഫു തുടങ്ങിവയ ബിപി കുറയ്ക്കാനും അതേ സമയം ഹൃദയാരോഗ്യം നില നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ്.

പൊതുവേ വിശ്വാസ്യ യോഗ്യമായ ആയുര്‍വേദം ബിപിയ്ക്കു പല ചികിത്സാവിധികളും നിര്‍ദേശിയ്ക്കുന്നുണ്ട്. ദോഷം വരുത്താത്ത, ഫലം ചെയ്യുന്ന ചില പ്രത്യേക വഴികള്‍. ഇത്തരം ചില ചികിത്സാ വിധികളെക്കുറിച്ചറിയൂ,


*മഞ്ഞൾ


 മഞ്ഞള്‍ ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. മഞ്ഞളും കൂവളത്തിലയും അരച്ച് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതു ഗുണം ചെയ്യും. ഇതു ബിപി കുറയ്ക്കാന്‍ മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്.

*നെല്ലിക്കാ നീര്

 നെല്ലിക്കാ നീര് രാവിലെ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതു പല രോഗങ്ങള്‍ക്കുമെന്ന പോലെ ബിപിയ്ക്കും ഏറെ നല്ലതാണ്. നെല്ലിക്കയിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. കൊളസ്‌ട്രോള്‍ തടയാനും ഇത് ഏറെ നല്ലതാണ്.

നാലില്‍ ഒരു കപ്പ് വീറ്റ് ഗ്രാസ്, 4 വെളുത്തുളളി അല്ലി, 12 തുളസിയില;


നാലില്‍ ഒരു കപ്പ് വീറ്റ് ഗ്രാസ്, 4 വെളുത്തുളളി അല്ലി, 12 തുളസിയില എന്നിവ ചേര്‍ത്ത് ജ്യൂസുണ്ടാക്കുക. ഇത് ദിവസവും ഒരു തവണ കുടിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു.

  *സവാള

 1 ടീസ്പൂണ്‍ സവാള നീര് 1 ടീസ്പൂണ്‍ തേനുമായി കലര്‍ത്തി 7 ദിവസം ദിവസത്തില്‍ ഒരിക്കല്‍ വീതം കുടിയ്ക്കുക. ഇത് ബിപി കുറയാന്‍ സഹായിക്കും.


*വെളുത്തുളളി പേസ്റ്റ്


1 ഗ്രാം വെളുത്തുളളി പേസ്റ്റ് 1 ഗ്ലാസ് മോരില്‍ കലക്കി ദിവസവും 2 തവണ കുടിയ്ക്കുക. ഇത് ദിവസവും 2 തവണ വീതം കുടിയ്ക്കാം ഇതും ബിപിയില്‍ നിന്നും രക്ഷ നല്‍കും.


 *ചെമ്പരത്തി മൊട്ട്

 ചെമ്പരത്തി മൊട്ട് ബിപിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ചുവന്ന അഞ്ചിതള്‍ ചെമ്പരത്തിയുടെ മൊട്ട് ഏഴെണ്ണം കഞ്ഞിവെള്ളത്തില്‍ അരച്ചു കലക്കി കുടിയ്ക്കുന്നത് ഗുണം ചെയ്യും. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

*തണ്ണിമത്തന്‍ കുരു


 10 ഗ്രാം തണ്ണിമത്തന്‍ കുരു വറുത്തു പൊടിയ്ക്കുക. ഇത് 2 കപ്പു വെള്ളത്തില്‍ തിളപ്പിച്ച് ഊറ്റിയെടുത്ത് രാവിലെ വെറുംവയറ്റിലും വൈകീട്ടും കുടിയ്ക്കുക.

*പേരയുടെ ഇല

പേരയുടെ ഇല ഇതിനുള്ള നല്ലൊരു പരിഹാരമാണ്. പേരയുടെ ഇല വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിയ്ക്കുക. ഗുണം ലഭിയ്ക്കും. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

*ഇഞ്ചി

ഇഞ്ചി ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇഞ്ചിനീരും നാരങ്ങാനീരും കലര്‍ത്തി കുടിയ്ക്കാം. ഇതെല്ലാം ഗുണം നല്‍കുന്നവയാണ്.

No comments