വർക്ക് ഔട്ട് ചെയ്താല്‍ പുരുഷനെ പ്പോലെ മസില്‍ ഉണ്ടാകുമോ ? ആ ദിവസങ്ങളില്‍ വ്യായാമം ചെയ്യാമോ? ; സ്ത്രീ വ്യായാമത്തെ പറ്റി അറിയേണ്ടതെല്ലാം
വ്യായാമത്തിലൂടെ ശരീരഘടനയിലും സൗന്ദര്യത്തിലും സ്ത്രീകള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാം. വയര്‍, പിന്‍ഭാഗം എന്നിവിടങ്ങളില്‍ കൊഴുപ്പടിയുന്നത് ഒഴിവാക്കാനും മാറിടത്തിന്റെ ഭംഗി കൂട്ടാനും തുടകളുടെ വണ്ണം കുറയ്ക്കാനും വര്‍ക്കൗട്ടുകള്‍ സഹായിക്കും. എല്ലാത്തരം വര്‍ക്‌ഔട്ടുകളും സ്ത്രീ ക്കും ചെയ്യാം. പക്ഷേ, സ്ട്രെങ്ങ്ത് ട്രെയിനിങ് സ്ത്രീകള്‍ക്ക് അധികം ആ വ ശ്യ മി ല്ല.
നടത്തം, ജോഗിങ്, സൈക്ലിങ്, നീന്തല്‍, നൃത്തം തുടങ്ങിയവ ശ്വാസകോശങ്ങളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും.
വെയിറ്റ് ട്രെയിനിങ്, പുഷ് അപ്, പുള്‍ അപ് തുടങ്ങിയവ പേശികളുടെ വലുപ്പവും ദൃഢതയും കൂട്ടി ശരീരവടിവ് കൂട്ടാ ന്‍ സഹായിക്കും.
ഭംഗിയുള്ള പിന്‍ഭാഗം സ്വന്തമാക്കാനും അരക്കെട്ടും തുടകളും ആകര്‍ഷകമാക്കാനും ബെഞ്ച് സ്‌ക്വാട്ട് പ്രയോജനം ചെയ്യും. നടുവ് വളയ്ക്കാതെ സാങ്കല്‍പിക കസേരയില്‍ ഇരുന്നെഴുന്നേല്‍ക്കുന്നത് പോലുള്ള വ്യായാമമാണ് ഇത്. നെഞ്ച്, കൈകള്‍, തോള്‍ എന്നിവിടങ്ങളിലെ പേശികള്‍ക്ക് ആയാസം നല്‍കി മാറിടങ്ങളുടെ സൗന്ദര്യം മെച്ച പ്പെടുത്താന്‍ വാള്‍ പുഷ് അ പ് ചെയ്യാം. ഭിത്തിയില്‍ കൈകള്‍ അമര്‍ത്തിവച്ച് നിന്നുകൊണ്ടു തന്നെ പുഷ് അപ് ചെയ്യുന്ന രീതിയാണിത്.
സന്ധി കളുടെയും പേശിക ളുടെയും അയവ് ഉറപ്പാക്കുന്ന വ്യായാമങ്ങള്‍ സ്ത്രീകള്‍ അധികമായി ചെയ്യണം. ആര്‍ത്തവവിരാമത്തോടെ ഹോര്‍മോണ്‍ കുറവുണ്ടാകുമ്ബോഴുള്ള പ്രയാസങ്ങളകറ്റാന്‍ ഇത് സഹായിക്കും.
സ്ത്രീ യിലും പു രു ഷ നി ലും ഒരേ തരം പേശി കളാണുള്ളതെങ്കിലും പുരുഷന്റെ പേശികള്‍ക്ക് സ്ത്രീ കളേക്കാള്‍ ഉറപ്പും ബലവും ഉണ്ടായിരിക്കും. അതിനാല്‍ പുരുഷനൊപ്പം വര്‍ക്‌ഔട്ട് ചെയ്താലും സ്ത്രീകള്‍ക്ക് മസിലുകള്‍ രൂപപ്പെടില്ല.
പുരുഷന്‍ ചെയ്യുന്ന വ്യായാമങ്ങള്‍ ചെയ്താല്‍ സ്ത്രീ ശരീരത്തില്‍ പുരുഷഹോര്‍മോണുകള്‍ കൂടുമെന്നതും തെറ്റിദ്ധാരണയാണ്. എന്നാല്‍ പ്രോട്ടീന്‍ പൗഡറുകളോ സ്റ്റിറോയിഡുകളോ ഉപയോഗിച്ചാല്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടായി രോമവളര്‍ച്ച കൂടും.
പേശിവലിവോ ഉളുക്കോ വേദനയോ ഉണ്ടെങ്കില്‍ വിശ്രമിച്ച ശേഷം ആയാസം കുറഞ്ഞവ പതിയെ ചെയ്തുതുടങ്ങാം. വേദന കഠിനമായാല്‍ ഡോക്ടറെ കാണണം.
ആര്‍ത്തവ സമയത്ത് മറ്റ് ബുദ്ധിമുട്ടുകളില്ലെങ്കില്‍ ലഘുവായ വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ ഈ സമയത്ത് ശരീരം കുറച്ച് ദുര്‍ബലമാകുമെന്നതിനാല്‍ കഠിനമായ വ്യായാമ മുറകള്‍ ഒഴിവാക്കുക.
വ്യായാമവും ഡയറ്റും ചെയ്തിട്ടും തടി കുറയുന്നില്ല? എങ്കില്‍ നിങ്ങള്‍ ഈ തെറ്റുകള്‍ ചെയ്യുന്നുണ്ടാകും
No comments