നാളെ ഹര്‍ത്താലുണ്ടോ?, ബസ് ഓടുമോ, ക്ലാസുണ്ടാകുമോ?…. സത്യാവസ്ഥ ഇതാണ്..
നിരവധി കോളുകളാണ് മാധ്യമ സ്ഥാപനങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. ചില സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് എല്ലാ വര്‍ക്കും ഇത്തരം സംശയം.
എന്നാല്‍. നാളത്തെ ഹര്‍ത്താലിന് മറ്റ് രാഷ്ട്രീയ കക്ഷി കളില്‍ നിന്നോ സംഘടനകളില്‍ നിന്നോ പിന്തുണ ലഭിച്ചിട്ടില്ലാത്തതിനാല്‍ ജനജീവിതത്തെ ബാധിക്കാന്‍ ഇടയില്ലെന്നാണ് പൊതുവെയുള്ള വികാരം. ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ശബരി മല യിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്നാണ് അയ്യപ്പ ധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത്, ഹനുമാന്‍ സേന ഭാരത് സംസ്ഥാന ചെയര്‍മാന്‍ എ.എം. ഭക്തവത്സലന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
ഹര്‍ത്താലിനോടനുബന്ധിച്ചു നാളെ വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥനകള്‍ നടത്തും. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ആര്‍.എസ്.എസും ഹര്‍ത്താലിനെ അനുകൂലിച്ചിട്ടില്ല. നാളത്തെ ഹര്‍ത്താലില്‍ സമുദായത്തിന് പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗവും അറിയിച്ചിട്ടുണ്ട്.
അതേസമയം ഹര്‍ത്താലില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യം ഉറപ്പാക്കാന്‍ പൊലീസിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം

No comments