Breaking News

ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി.. ജിരോണ എഫ്സി നേടിയത് എതിരില്ലാത്ത അഞ്ച് ഗോളുകൾ

കേരളാബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളു കള്‍ക്ക് പ രാ ജ യ പ്പെ ടു ത്തി തുടര്‍ച്ചയായ രണ്ടു വിജയങ്ങളോടെ ലാലിഗ വേള്‍ഡ് കിരീടം ജിറോണ എഫ്‌സി സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ നാലെണ്ണം കൂടി വഴങ്ങിയാണ് പരാജയം രുചിച്ചത്.
എറിക് മോര്‍ട്ടസ് (42), പെഡ്രോ പോറോ (54), അലക്‌സ് ഗ്രാനല്‍ (57), അഡയ് ബെനിറ്റസ് (75), അലക്‌സ് ഗാര്‍ഷിയ (പെനാല്‍റ്റി91) എന്നിവരാണ് ഗോള്‍ നേടിയത്.

മെല്‍ബണ്‍ സിറ്റിയെ ആറു ഗോളു കള്‍ക്ക് പരാജയ പ്പെടുത്തിയ ജിറോണിനെ 42 മിനിറ്റു കള്‍ പ്രതിരോധിച്ചു നിന്ന ശേഷ മാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ വഴങ്ങിയത്. അതും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നും. 

No comments