Breaking News

യോഗ , തെറ്റിദ്ധാരണ മാറ്റേണ്ട സമയമായി..



മനസ്സിനെയും ശരീരത്തെയും സമന്വയിപ്പിക്കുന്ന ഒരു ശാസ്ത്രമാണ് യോഗ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ആന്തരിക സ്വത്വത്തെയും സ്വഭാവത്തെയും മനസ്സിലാക്കുന്നതതിന് യോഗ സഹായിക്കുന്നു. ഇതിനായി, യോഗയെ എട്ട് വിഭാഗങ്ങളായാണ് യോഗ ഗുരു പതജ്ഞലി വിഭാവനം ചെയ്തിരിക്കുന്നത്. യാമം, നിയമം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ആസനം, ധ്യാനം, സമാധി എന്നിങ്ങനെയാണ് യോഗയെ വിഭജിച്ചിരിക്കുന്നത്. ഇതിൽ ഏഴാമത്തെ വിഭാഗമാണ് ധ്യാനം അഥവാ മെഡിറ്റേഷൻ.


മെഡിറ്റേഷന് നിരവധി ഗുണങ്ങൾ ഉണ്ട് എങ്കിലും അതേക്കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകൾ മൂലം നിരവധി ആളുകൾ അത് പരീക്ഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു.

മെഡിറ്റേഷനുമായി ബന്ധപ്പെട്ട വളരെ സാധാരണമായ ചില തെറ്റിദ്ധാരണകളെക്കുറിച്ചാണ്  ഇനി പറയുന്നത്;

തെറ്റിദ്ധാരണ1: മനസ്സ് ശൂന്യമാക്കും

സത്യം: ഒരാളുടെ ഹൃദയം നിലയ്ക്കണമെങ്കിൽ അയാൾ മരിക്കണം. അതേപോലെ, മനസ്സ് നിലനിൽക്കുന്നതിനു കാരണം അതിന് ചിന്തിക്കാൻ സാധിക്കുന്നതുകൊണ്ടാണ്. ചിന്തിക്കുന്നതിന്റെ ഫലമായി ചിന്തകൾ ഉണ്ടാകുന്നു. ചിന്തകൾ നിഷേധാത്മകമോ അല്ലാത്തതോ ആവട്ടെ, അത് ഉണ്ടാകുന്നതിനെ തടയാൻ നിങ്ങൾക്കു കഴിയില്ല. എന്നാൽ, അവയെ നിരീക്ഷിക്കുന്നതിനും അവയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിനും മെഡിറ്റേഷൻ സഹായിക്കും. ചിന്തകളിൽ അകപ്പെട്ട് വിഷമിക്കാതിരിക്കുന്നതിനും ഇത് സഹായകമാവും.

തെറ്റിദ്ധാരണ 2: പ്രായോഗിക പ്രശ്നങ്ങളിൽ നിന്ന് വിടുതൽ നൽകും

സത്യം: ഇത് വാസ്തവമല്ല. പക്ഷപാതപരമായല്ലാതെ ജീവിക്കാൻ മെഡിറ്റേഷൻ നിങ്ങളെ സഹായിക്കും. കൂടുതൽ ആളുകളും പ്രശ്നങ്ങളിൽ മുഴുകിപ്പോകുന്നവരാണ്. എന്നാൽ, പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ മെഡിറ്റേഷൻ നിങ്ങൾക്ക് സഹായകമാവും.

No comments