Breaking News

കള്ളനോട്ട് കേസിൽ പിടിയിലായ സീരിയൽ നടിയുടെ വീട്ടിലേയ്ക്ക് അയൽക്കാരെ അടുപ്പിച്ചിരുന്നില്ല; കുടുംബത്തിന്റെ ജീവിതം നി​ഗൂഢതകൾ നിറഞ്ഞതായിരുന്നു



കള്ളനോട്ട് കേസിൽ പിടിയിലായ സീരിയൽ നടിയുടെ വീട്ടിലേയ്ക്ക് അയൽക്കാരെ അടുപ്പിച്ചിരുന്നില്ല; കുടുംബത്തിന്റെ ജീവിതം നി​ഗൂഢതകൾ നിറഞ്ഞതായിരുന്നു




ഇടുക്കി: കള്ളനോട്ട് കേസിൽ അറസ്റ്റിലായ സീരിയൽ നടി സൂര്യയെയും കുടുംബത്തെ കുറിച്ചും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ. കൊല്ലം മനയന്‍ കുളങ്ങര ഉഷസിലെ ഇവരുടെ ആഡംബര വീട് അയല്‍ക്കാര്‍ക്കു പോലും പ്രവേശനമില്ലാത്തതായിരുന്നുവെന്ന് സമീപവാസികള്‍

പറയുന്നു. സൂര്യ ബെംഗളൂരുവില്‍ താമസിക്കുന്നതിനാല്‍ രമാദേവിയും മറ്റൊരു മകള്‍ ശ്രുതിയും അവിടെയായിരിക്കുമെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്.മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ് ഇവര്‍ നാട്ടിലെത്തിയിരുന്നത്.

ഈ വീട്ടിലെ രാത്രി സമയങ്ങളില്‍ വലിയ ആഡംബര വാഹനങ്ങളില്‍ അപരിചിതര്‍ വന്നുപോയിരുന്നു. ബന്ധുക്കളാണെന്നാണ് രമാദേവി അയല്‍ക്കാരോട് പറഞ്ഞിരുന്നത്.ഇവർ വീട്ടിലുളളപ്പോഴും അയല്‍ക്കാരുമായോ മറ്റ് ആരെങ്കിലുമായോ ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല.ആരെങ്കിലും സൗഹൃദം കൂടാനോ സംസാരിക്കാനോ ചെന്നാല്‍പ്പോലും അധികം അടുക്കാത്ത പ്രകൃതമായിരുന്നു ഇവരുടേത്.പഴയ കുടുംബവീട്ലക്ഷങ്ങള്‍ ചെലവിട്ടാണ് ഇവര്‍ ഇപ്പോള്‍ കാണുന്ന രീതിയില്‍ മോടിപിടിപ്പിച്ചെടുത്തത്.

വീടിന് ചുറ്റും കെട്ടിപ്പൊക്കിയ കൂറ്റന്‍ മതിലും മതിലിനപ്പുറത്ത് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന കടലാസു ചെടികളുമെല്ലാം വീട്ടിനകത്തെ കാഴ്ചകള്‍ പുറം ലോകത്തിന് മറച്ചു. നാട്ടുകാര്‍ക്ക് ഇവര്‍ ഇവിടെ ഉണ്ടോ ഇല്ലയോ എന്നറിയാന്‍ പ്രയാസമായിരുന്നു. കുറേനാളായി ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സിനിമക്കഥ പോലെ തോന്നിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.പ്രമുഖ മലയാളം ചാനലുകളിലെ സ്ത്രീത്വത്തിന്റെ മാതൃകയായി നിറഞ്ഞാടിയ നായികയാണ് സൂര്യ.

57 ലക്ഷത്തിന്റെ കള്ളനോട്ടുകളും നോട്ടടി യന്ത്രവുമാണ് കഴിഞ്ഞദിവസം സൂര്യയുടെ വീട്ടിൽ നിന്നും പിടികൂടിയത്. നിര്‍മിച്ച കള്ളനോട്ടുകള്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമേ തിരിച്ചറിയാനാകൂ. പ്രമുഖ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ അഭിനേത്രി സൂര്യ ശിവകുമാര്‍(36), അമ്മ കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ രമാദേവി ശിവകുമാര്‍(ഉഷ-56), സഹോദരി ശ്രുതി ശിവകുമാര്‍(29) എന്നിവരെയാണ് കഴിഞ്ഞദിവസം വെകിട്ട് കട്ടപ്പനയില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇവരുടെ മുളങ്കാട്ടെ വീട്ടില്‍നിന്നു കള്ളനോട്ടടി യന്ത്രവും പ്രിന്റര്‍, പേപ്പര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും പിടിച്ചെടുത്തിരുന്നു.

No comments