രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്.. കോണ്‍ഗ്രസ് 1000 വീട് വച്ച് നല്‍കും..
ഓഗസ്റ്റ് 28 ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും. ദുരിത ബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ 1000 വീടുകള്‍ വച്ചു നല്‍കുമെന്ന് കോണ്‍ഗ്രസ്
പ്രളയ ത്തില്‍ നിന്ന് കര കയറുന്ന കേരളത്തിന് അഞ്ച് ലക്ഷം രൂപയുടെ 1000 വീടുകള്‍ വച്ചു നല്‍കുമെന്ന് കോണ്‍ഗ്രസ്. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യ ത്തൊഴിലാളികളെ ആദരിക്കു മെന്നും കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍ വ്യക്കമാക്കി.
പ്രളയ ബാധിതരെ സന്ദര്‍ശിക്കാന്‍ കേണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. രണ്ടും രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്കാണ് വീട് നിർമ്മാണ ചുമതല. ഓഗസ്റ്റ് 28 ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും.ഓഗസ്റ്റ് 29 ന് ബാണാസുര സാഗർ ഡാം തുറന്നു വിട്ട് നാശ നഷ്ടമുണ്ടായ കോട്ടത്തറ വില്ലേജ്ജ് സന്ദർശിക്കും.
അതേ സമയം ദുരിതാ ശ്വാസ ക്യാമ്പുകളിൽ നിന്ന് പോകുന്നവർക്ക് 10,000 രൂപ ബാങ്കുകൾ വഴി നൽകുക പ്രായോഗിമല്ലെന്നും തുക ആളുകളുടെ കൈവശം കൊടുക്കണമെന്നും ഹസ്സന്‍ വ്യക്തമാക്കി. നാശ നഷ്ട കണക്കാക്കൽ സന്നദ്ധ സംഘടനകളെ ഏൽപ്പിക്കരുത്.
ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജന ജാഗ്രത സമിതിയുണ്ടാക്കണം. രാഷ്ട്രീയ പ്രവർത്തകർ കണക്കെടുപ്പ് നടത്തരുത്. ഇത് ഭരണകക്ഷി ദുരുപയോഗം ചെയ്യും. ഇപ്പോൾ തന്നെ ക്യാമ്പുകളിൽ നിന്ന് സ്വാധീനമുള്ളവർ സാധനങ്ങൾ കടത്തുന്നുണ്ടെന്നും ഹസ്സന്‍ ആരോപിച്ചു
No comments