Breaking News

എല്ലാ കാര്‍ഡുകാര്‍ക്കും ഓണത്തിന് ഒരുകിലോ പഞ്ചസാര; സദ്യ ഒരുക്കാന്‍ 18 ഇന സ്‌പെഷ്യല്‍ കിറ്റ്





തിരുവനന്തപുരം > ഓണം-ബക്രീദ് വിപണിയില്‍ ഇക്കുറിയും വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള ശക്തമായ ഇടപെടലുകളുമായി സംസ്ഥാന സര്‍ക്കാര്‍. അന്ത്യോദയ അന്നയോജന വിഭാഗത്തിന് ഓണത്തിന് ശേഷവും ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കില്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇത്തവണ വിലകുറച്ച്‌ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്കു പുറമെ ശര്‍ക്കര, ബിരിയാണി അരി തുടങ്ങിയ ഇനങ്ങളാണ് വിലക്കുറച്ച്‌ നല്‍കുന്നത്. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള (എപിഎല്‍) അരി വിഹിതം വര്‍ധിപ്പിച്ചു. വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കാലത്ത് ആറു കിലോ അരിയും മൂന്ന് കിലോ ആട്ടയും വിതരണം ചെയ്യും.


എല്ലാ കാര്‍ഡുകള്‍ക്കും ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ വിതരണം ചെയ്യും.

ഓണചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിലെ ഓണം ഫെയറുകള്‍ 9, 10, 11 തീയതികളില്‍ ആരംഭിക്കും.

നറുക്കെടുപ്പിലൂടെ സ്വര്‍ണം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളും നല്‍കും. ഒന്നാം സമ്മാനം അഞ്ചു പവന്‍ സ്വര്‍ണം, രണ്ടാം സമ്മാനം രണ്ട് പവന്‍ സ്വര്‍ണം (രണ്ടു പേര്‍ക്കു വീതം), മൂന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണം (മൂന്നുപേര്‍ക്കു വീതം) എന്നിങ്ങനെയാണ് നല്‍കുക. ജീവനക്കാര്‍ക്ക് ഓണക്കാല ആനുകൂല്യങ്ങള്‍ നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്ബനികള്‍ക്കും ഗിഫ്റ്റ് വൗച്ചറുകളും അവതരിപ്പിക്കുന്നുണ്ട്. ആയിരം രൂപയും രണ്ടായിരം രൂപയും വിലയുള്ള രണ്ടുതരം ഗിഫ്റ്റ് വൗച്ചറുകളാണ് പുറത്തിറക്കിയിട്ടുള്ളത്.

പൊതുവിപണിയില്‍നിന്നും കുറഞ്ഞത് 200 രൂപയുടെ കിഴിവാണ് സപ്ലൈകോ ഓണക്കിറ്റുവഴി ഉപഭോക്താവിന് ലഭിക്കുക. ഓണക്കാലത്തെ കരിഞ്ചന്തയും പൂഴ്ത്തിവയ്പും, കൃതൃമ വിലക്കയറ്റത്തിനുള്ള സാധ്യതയും തടയാന്‍ കലക്ടര്‍മാരുടെ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ജില്ലാ പൊതുവിതരണ ഉദ്യോഗസ്ഥരുടെയും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍മാ രുടെയും യോഗത്തില്‍ തീ രു മാനമായി.

ഓണ്‍ലൈന്‍, മള്‍ട്ടിലെവല്‍ വ്യാപാരം നിയന്ത്രിക്കുന്നതിന് മാര്‍ഗരേഖ തയാറാക്കിയതായും മന്ത്രി പറഞ്ഞു. കേന്ദ്ര നിര്‍ദേശപ്രകാരം മാര്‍ഗരേഖ തയാറാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. മാര്‍ഗരേഖ ബുധനാഴ്ച വൈകിട്ട് അഞ്ചിന് ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കും..

No comments