Breaking News

ചെങ്ങന്നൂരില്‍ സൈനിക സഹായം യാചിച്ച് സജി ചെറിയാന്‍ എംഎല്‍എ .. '50 പേര്‍ മരിച്ചുകിടക്കുന്നു;.. അമ്പതിനായിരം പേര്‍ മരണമുഖത്ത്’


   

പ്രളയദുരന്തത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സൈനിക സഹായം യാജിച്ച് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍. അടിയന്തിരമായി സഹായം ലഭിച്ചില്ലെങ്കില്‍ ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്നും അദേഹം പറഞ്ഞു. അമ്പതിനായിരം പേരാണ് ചെങ്ങന്നൂര്‍ ഭഗത്ത് മരണമുഖത്തുള്ളത്. കാലുപിടിച്ചിട്ടും ഹെലിക്കോപ്റ്റര്‍ സഹായം ലഭിച്ചില്ലെന്നും എം.എല്‍.എ പറഞ്ഞു.

ചെങ്ങന്നൂരില്‍ പലയിടത്തായി 50 പേര്‍ മരിച്ചു കിടക്കുന്നതായും സജി ചെറിയാന്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. പട്ടാളത്തെ ഇറക്കണമെന്ന് കേണപേക്ഷിക്കുകയാണ്. ഇതിനായി എന്തും സ ഹാ യ വും താന്‍ ചെയ്യാമെന്നും ജനങ്ങളെ രക്ഷി ക്കണമെന്നും അദേഹം പറഞ്ഞു.
തുടര്‍ച്ചയായി മൂന്നാം ദിന മാണ് ഭക്ഷ ണവും മറ്റ് സൗകര്യവും ലഭിക്കാതെ വീടിന്റെ ടെറസിലും രണ്ടാം നിലിയിലൊക്കെ കഴിയുന്നത്. ഇന്നു രാത്രി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ വന്‍ ദുരന്ത മാണ് ഉണ്ടാകുമെന്ന് അദേഹം റിപ്പോര്‍ട്ടര്‍ ടിവി യോട് പറഞ്ഞു.

സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോടും പ്രതികരിച്ചിരുന്നു. ഇതിന്റെ പൂര്‍ണരൂപം:

“ദയവു ചെയ്ത് ഞങ്ങൾക്കൊരു ഹെലികോപ്ടർ താ.. ഞാൻ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്… എൻറെ നാട്ടുകാര് മരിച്ചുപോകും. എൻറെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്…എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടൽ കൊണ്ട് മത്സ്യബന്ധന വള്ളങ്ങൾ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങൾക്കൊന്നും ചെയ്യാനാകുന്നില്ല. എൻറെ വണ്ടിയടക്കം നിലയില്ലാവെള്ളത്തിൽ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങൾ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്…
പ്ലീസ്.. പ്ലീസ്.. പ്ലീസ്..

No comments