കേരള തീരത്ത് അതി ശക്തമായ കാറ്റ് രൂപം കൊണ്ടു : 60 കി.മീ വേഗതയില്‍ വീശിയടിയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ദുരന്തം വിതയ്ക്കാന്‍ അതി ശക്ത മായ കാറ്റ് രൂപം കൊണ്ടു. കനത്ത മഴ യും അതെതുടര്‍ന്നുള്ള വെള്ളപ്പൊക്ക ത്തെ തുടര്‍ന്ന് ദുരി തത്തിലായ ജനങ്ങള്‍ക്ക് ഇരുട്ടടിയായാണ് വീണ്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ അകാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിനാല്‍ മത്സ്യ ത്തൊഴിലാളികള്‍ അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യ ബന്ധനത്തിന് പോകരുത്. ഈ മുന്നറിയിപ്പ് 13ന് ഉച്ചക്ക് രണ്ടുവരെ ബാധകമായിരിക്കും.
കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്ര ങ്ങളില്‍ 25 ശതമാനമോ അതില്‍ കുറവോ സ്ഥലങ്ങളില്‍) ആഗസ്റ്റ് 12,13 തിയതികളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെ.മി വരെ ശക്തമായതോ 12 മുതല്‍ 20 സെ.മി വരെ അതി ശക്ത മായതോ ആയ മഴക്കും ആഗസ്റ്റ് 14 ന് ശക്ത മായ മഴക്കും സാധ്യത യുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
No comments