യു.എ.ഇ സഹായം നിരസിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയും; കീഴ് വഴക്കങ്ങളെ പൊളിച്ചെഴുതണമെന്നും തുറന്നടിച്ച് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി
പ്രളയ ക്കെടുതിയില്‍ വലയുന്ന കേരളത്തിന് യു. എ .ഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം വാങ്ങാതിരുന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ. കെ ആന്റണി. ഇത്തര സന്ദര്‍ഭങ്ങളില്‍ വിദേശ സഹായം സ്വീകരിക്കില്ലെന്നാണ് ഇന്ത്യ യുടെ നയം. 700 കോടി രുപയാണ് യു. എ. ഇ കേരളത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.
ധന സഹായം വാങ്ങാതിരിക്കരുത്. ധന സഹായം വാങ്ങാന്‍ തടസമായ എന്തെങ്കിലും കീഴ്‌വഴക്കങ്ങളു ണ്ടെങ്കില്‍ പൊളിച്ചെറിയണം.
കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ ചില രാജ്യ ത്തിന്റെ സാങ്കേതികമായുള്ള കഴിവുകളും പരിജ്ഞാനങ്ങളും ഉപയോഗിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് ഒറ്റ യടിക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം വായ്പയായി മാത്രമേ വിദേശ സഹായം സ്വീകരിക്കാവൂ എന്ന നയം രൂപീകരിച്ചത് യു. പി. എ സര്‍ക്കാരിന്റെ കാലത്താണ്. ഇതിന് ശേഷം വിദേശ സഹായങ്ങളൊന്നും സ്വീകരിച്ചിട്ടില്ല. കേരളത്തിലെ ദുരന്തം കൈകാര്യം ചെയ്യാന്‍ രാജ്യത്തിന് പ്രാപ്തിയുണ്ടെന്നാണ് കേന്ദ്ര നയം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് യു. എ. ഇ 700 കോടി രൂപ സഹായം നല്‍കാമെന്ന് പറഞ്ഞ കാര്യം വ്യക്തമാക്കിയത്.
No comments