Breaking News

ദുരന്തമാസ്വദിക്കുന്ന 'ട്രാജഡി ടൂറിസ്റ്റുകളായി ' മലയാളി ആള്‍ക്കൂട്ടം




ഇടുക്കി അണക്കെട്ടിന്റെയും ചെറുതോണി അണക്കെട്ടിന്റെയും ഷട്ടർ തുറന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഒരു സെക്കന്റിൽ കുതിച്ചെത്തിയപ്പോൾആർത്തു വിളിക്കുന്ന ജനതയെയാണ്ദൃശ്യമാധ്യമങ്ങളിലൂടെ ഇന്ന്കേരളം കണ്ടത്. എന്തിനെയും നശിപ്പിക്കാൻ മാത്രം പ്രഹരശേഷിയുള്ള ഈ ജലം അനേകരുടെ ജീവനെടുക്കുമെന്നും പലരുടെയും താമസസ്ഥലങ്ങളെയും ജീവിത സ്വപ്നങ്ങളെയും തച്ചുടക്കുമെന്നും ഒരുവേള ചിന്തിക്കതെയാണ് ആൾക്കൂട്ടം ആർപ്പു വിളിച്ചത്.ഉരുൾപൊട്ടി പ്രളയജലം കുതിച്ചെത്തുമ്പോഴും അണക്കെട്ട് തുറന്ന് വെള്ളം ഒഴുക്കിവിടുമ്പോഴും അതിനുമുന്നിൽ കാഴ്ച കാണാൻ നിൽക്കുന്നവരെ കേരളത്തിൽ അങ്ങോളമിങ്ങോളം ഇന്ന് കാണുകയുണ്ടായി. എന്തും ഏതും വിനോദമായി കണ്ട് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആളാവാൻ ശ്രമിക്കുന്നവരാണ് ഈ കാഴ്ചക്കാരിലേറെയും. കേരളം പ്രളയക്കെടുതി നേരിടുകയാണ്. ഇതുവരെ 29ആണ് മരണമാണ്രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പോഴും തകരുന്ന പാലങ്ങൾക്ക് മുമ്പിൽ നിന്ന് സെൽഫിയെടുക്കാൻ പരിശ്രമിക്കുന്ന, ആർപ്പുവിളിക്കുന്ന ആൾക്കൂട്ടമായി മാറിയിരിക്കുന്നു മലയാളികൾ. ജലനിരപ്പ് പരിധിയിലധികം ഉയർന്നതിനെത്തുടർന്ന് സംസ്ഥാനത്ത് തുറന്ന പ്രധാന അണക്കെട്ടുകളുടെ അരികില്ലെല്ലാം ഇത്തരം ട്രാജഡി ടൂറിസ്റ്റുകൾ ശല്യക്കാരായി. ദുരന്തം എത്ര കനപ്പെട്ടതായാലും ഞാനുമുണ്ടിവിടെ എന്ന പൊങ്ങച്ചപ്രകടനത്തിനായി മാത്രം എത്തുന്നവരാണ് ഇതിൽ ഭൂരിഭാഗവും. അണക്കെട്ടിന്റെ പരിസരത്തുള്ളവരെയും വെള്ളമൊഴുകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെയും ഒഴിപ്പിക്കാനും ജാഗ്രതാനിർദേശം നൽകാനും മറ്റും ജില്ലാ ഭരണകൂടങ്ങൾ കൈമെയ് മറന്ന് പ്രവർത്തിക്കുന്നതിനിടെയാണ് ദൂരസ്ഥലങ്ങളിലുള്ളവർ കാഴ്ചക്കാരായി ഇവിടങ്ങളിലെത്തി അവർക്കു ശല്യമാകുന്നത്. ഇടുക്കി അണക്കെട്ട് തുറന്നപ്പോൾ ജന ജീവിത ങ്ങളെയും അവരുടെ പാർപ്പിടങ്ങളെയും ബാധിക്കുന്ന റിപ്പോർട്ടുകളിലായിരുന്നുകേരളം പൊതുവിൽശ്രദ്ധകേന്ദ്രീകരിച്ചത്. അഞ്ചാമത്തെ ഷട്ടറും തുറക്കുമെന്ന വാർത്ത കേട്ടാണ് അസുഖബാധിതയായ കുട്ടിയെ പാലം വെള്ളത്തിൽ മുങ്ങുന്നതിന് മുമ്പ് രക്ഷാപ്രവർത്തകർക്ക് ആശുപത്രിയിലെത്തിക്കാൻ സാധിച്ചതും. അതേസമയംഇരമ്പിയെത്തുന്ന വെള്ളത്തിന്റെ അപകടസാധ്യത മനസ്സിലാക്കാതെ അതിനരികെ നിന്നു ആർപ്പുവിളിക്കുന്ന ആൾക്കൂട്ടത്തെയാണ് കണ്ടത്. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്താൻ കേന്ദ്രത്തിൽ നിന്നുള്ള സംഘങ്ങൾ ഉൾപ്പെടെ എത്തുന്നതിനിടെ പോലീസിനും അഗ്നിശമന സേനയ്ക്കുമെല്ലാം ഒരുപോലെ തലവേദനയുണ്ടാക്കുകയാണ്
 ദുരന്തമാസ്വദിക്കുന്ന ഈ വിനോദ സഞ്ചാരികൾ.
        

No comments