അമിത് ഷായും മകനും വീണ്ടും വിവാദത്തില്‍,.. ആരോപണങ്ങളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും മകന്‍ ജെയ് ഷായ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. അമിത് ഷായും മകനും ബിസിനസിനായി വസ്‌തു പണയം വച്ചത് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ജയ്ഷായുടെ കുസും ഫിന്‍സര്‍വ് എന്ന സ്ഥാപനം തുടങ്ങാന്‍ 95 കോടി രൂപ വായ്‌പയെടുത്ത തിന്റെ ബാദ്ധ്യത രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ അമിത് ഷാ മറച്ചു വച്ചെന്നാണ് ആരോപണം. എന്നാല്‍ മകന്റെ പേരിലുള്ള ബാദ്ധ്യത അമിത് ഷാ വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു.
അമിത് ഷായുടെ പേരിലുള്ള 5.83 കോടി രൂപ വിലയുള്ള വസ്‌തു പണയമായി വച്ചാണ് ജയ്‌ഷായുടെ കമ്ബനിക്ക് 95കോടി രൂപ യുടെ വായ്‌പയെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജയ്‌റാം രമേശ് പറഞ്ഞു. 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ നല്‍കിയ സ്വത്തു വിവര ങ്ങളില്‍ സ്ഥലം പണയം വച്ചതിന്റെ ബാദ്ധ്യത മറച്ചു വച്ചു.
അമിത് ഷായുടെ മകനാ യതിനാല്‍ കമ്ബനിക്ക് മറ്റു സാമ്ബത്തിക സഹായങ്ങളും ലഭിച്ചെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ കീഴിലുള്ള സഹകരണ ബാങ്കില്‍ നിന്ന് 25കോടി രൂപ വായ്‌പ ലഭിച്ചു. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ഉടമസ്‌ഥതയിലുള്ള 6.33കോടി രൂപ വിലവരുന്ന സ്ഥലവും വിട്ടു നല്‍കി. കേന്ദ്ര ഊര്‍ജ്ജമന്ത്രി പിയൂഷ് ഗോയല്‍ ഇടപെട്ട് പത്തു കോടി രൂപ മന്ത്രാലയത്തില്‍ നിന്നും വായ്‌പ നല്‍കിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
No comments