Breaking News

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; വെള്ളം ഇടുക്കിയിലേക്ക്



കുമളി:ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. 11ഷട്ടറുകൾ ഒരടി വീതമാണ് തുറന്നത്. ജലനിരപ്പ് 140 അടി പിന്നിട്ടതിന് പിന്നാലെബുധനാഴ്ച പുലർച്ച 2.30 ഓടെയാണ് ഷട്ടറുകൾ തമിഴ്നാട് തുറന്നത്. സെക്കന്റിൽ 4490ഘനയടി വെള്ളമാണ്സ്പിൽ വേപുറത്തേക്കൊഴുകുന്നത്.ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരും. അതേ സമയം വെള്ളം ഒഴുക്കി വിട്ടിട്ടുംമുല്ലപ്പെരിയാറിൽ ജലനിരപ്പ് കൂടുകയാണ്. പുലർച്ച നാലിന് 140.25 അടിയിലേക്കെത്തിയിട്ടുണ്ട് ജലനിരപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും സർക്കാർ നടപടികളുമായി സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്ന സാഹചര്യം മുന്നിൽ കണ്ട് ചെറുതോണിയിൽ നിന്നും വർധിച്ച അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തീരുമാനിച്ചതാണ്. ഇതനുസരിച്ച് ബുധനാഴ്ച പുലർച്ച മുതൽ സെക്കന്റിൽ ഏഴര ലക്ഷം ലിറ്റർ വെള്ളമാണ് ചെറുതോണിയിൽ പുറത്തേക്കൊഴുക്കുന്നത്. ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിപ്പ് പുലർച്ചെ നാലു മണിയോടെ 2398.28 അടിയിലെത്തിയിട്ടുണ്ട്.മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കിയിലേക്ക് എത്തുന്നതോടെ അണക്കെട്ടിൽ വീണ്ടും വെള്ളം ഉയരും. പെരിയാറിന്റെ തീരത്തുള്ള അയ്യായിരത്തോളം കുടുംബങ്ങളെ ക്യാംപു കളിലേക്ക് മാറ്റുന്നുണ്ട്.
  

No comments