Breaking News

വീട്ടിലേക്ക് ലമ്പോക്കി കൊണ്ടവരാൻ റോഡ് വേണമെന്ന് അഭ്യർത്ഥിച്ച നടി മല്ലിക സുകുമാരനെ അതി സാഹസികമായി ബിരിയാണി ചെമ്പിൽ രക്ഷപ്പെടുത്തി! പ്രളയക്കെടുതി പൃഥ്വിരാജിന്റെ വീടും വെള്ളത്തില്‍

കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുകയാണ്. പതിനാല് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നിന്നും ഇതിനകം നിരവധി മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കൂടുതല്‍ സാഹയത്തിനായി സൈന്യമടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. പലയിടത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നടന്‍ പൃഥ്വിരാജിന്റെ കുടുംബവും വെള്ളത്തിനടിയിലായിരിക്കുകയാണ്. കൊച്ചി മുഴുവനുമായി വെള്ളത്തിലായതോടെ പൃഥ്വിരാജിന്റെ വീടും കാറും മറ്റും വെള്ളത്തിലാണ്. വീട്ടിലുണ്ടായിരുന്ന നടി മല്ലിക സുകുമാരനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.


കൊച്ചിയിലുള്ള പൃഥ്വിരാജിന്റെ ആഡംബര വീട്ടിലായിരുന്നു മല്ലിക സുകുമാരന്‍. വലിയൊരു പാത്രത്തിലുരുത്തിയാണ് മല്ലിക സുകുമാരനെ രക്ഷപ്പെടുത്തിയിരിക്കുന്നത്.

ദുരിതക്കയത്തില്‍ കുടുങ്ങി പോയവര്‍ക്ക് ആശ്വാസമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്‍ ടൊവിനോ തോമസും രംഗത്തുണ്ട്. ഞാന്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലുള്ള വീട്ടിലാണെന്നും ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ലെന്നുള്ള പ്രശ്‌നം മാത്രമേ ഇപ്പോഴുള്ളു. തൊട്ടടുടത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാമമെന്ന് ടൊവിനോ വ്യക്തമാക്കിയിരിക്കുകയാണ്. കഴിയുംവിധം സഹായിക്കുമെന്നും പരമാവധി പേര്‍ക്ക് ഇവിടെ തമാസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും ആരും ഇത് ദുരുപയോഗം ചെയ്യരുതെന്ന് ടൊവിനോ പറഞ്ഞിരിക്കുകയാണ്.

No comments