Breaking News

വൈദ്യുതി മന്ത്രിക്ക് വെളിവില്ല.. കൊല ക്കുറ്റത്തിന് കേസെടുക്കണം; എം എം മണിയേയും കെഎസ്‌ഇബി യേയും കുറ്റപ്പെടുത്തി കെ സുരേന്ദ്രൻ



 സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ പ്രളയം മനഃപൂര്‍വ്വം വരുത്തി വെച്ചതാണെന്ന ആരോപണവുമായി വീണ്ടും കെ സുരേന്ദ്രന്‍. പ്രളയ ക്കെടുതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എം എം മണി ക്കും കെ എസ്‌ ഇ ബി ചീഫ് എഞ്ചിനിയര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. ഫേസ്ബുക്കിലൂടെ യാണ് സുരേന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

കേരളത്തിലുണ്ടായ വെള്ള പ്പൊക്കം സര്‍ക്കാരു ണ്ടാക്കിയതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുടെ ആരോപണം ഏറ്റു പിടിച്ചാണ് കെ സുരേന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
 
'ഈ ദുരന്തം സ ര്‍ ക്കാ രു ണ്ടാ ക്കി യ താ ണെ ന്ന് ആഗസ്റ്റ് 14 നു തന്നെ ഞങ്ങള്‍ ചൂണ്ടി ക്കാണിച്ചിരുന്നു.


ഇത്രയും വെളിവില്ലാത്ത വൈദ്യുതി മന്ത്രിയെ ഇനിയും ആ സ്ഥാനത്തു തുടരാന്‍ അനുവദിക്കരുത്. ഈ കാര്യത്തില്‍ ശക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അ ടി യ ന്തി ര മാ യി ഉത്തരവിടണം' കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.

ഡാമുകള്‍ തുറന്നത് മുന്നറിയിപ്പി ല്ലാതെ ആയിരുന്നെന്നും ലാഭക്കൊതിയുള്ള കെ എസ്‌ ഇ ബി ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അനാസ്ഥ കാണിച്ചെന്നുമായിരുന്നു രമേശ് ചെന്നിത്തല യുടെ ആരോപണം.

No comments