Breaking News

കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീനയില്‍ സ്ഥലം നല്‍കിയില്ല.., ചെന്നൈയില്‍ സംഘര്‍ഷം.. ഹർജി കോടതി പത്തരക്ക്‌ പരിഗണിക്കും .


അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ സംസ്‌ക്കരിക്കാന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി സംഘര്‍ഷത്തിലേക്ക്. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി ഡി എം കെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സംസ്‌ക്കാരത്തിന് ഗാന്ധി മണ്ഡ പത്തില്‍ രണ്ട് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഡി.എം.കെ നേതാക്കള്‍ വഴങ്ങിയിട്ടില്ല.
എം.ജി രാമചന്ദ്രനും, ജയലളിതയും എല്ലാം അന്ത്യവിശ്രമംകൊള്ളുന്ന മറീന ബീച്ചില്‍ കരുണാനിധിയുടെ സംസ്‌ക്കാരത്തിന് സ്ഥലം അനുവദിക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് കരുണാനിധിയുടെ കുടുംബവും.
ഡി.എം.കെ പ്രവര്‍ത്തകരുടെ പ്രതിഷേധം അതിരുവിട്ടാല്‍ എന്തും സംഭവിക്കുമെന്നതിനാല്‍ സുരക്ഷാ സേനകള്‍ അതീവ ജാഗ്രതയിലാണ്.

No comments