Breaking News

ഇപി ജയരാജന്‍ മന്ത്രി സഭയിലേക്ക് തിരിച്ചെത്തുന്നു; കരുത്തു കൂട്ടാനൊരുങ്ങി പിണറായി മന്ത്രിസഭ


 ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി സഭ യില്‍ നിന്ന് പുറത്തു പോകേണ്ടി വന്ന സിപിഎം നേതാവ് ഇപി ജയരാജന്‍ വീണ്ടും മന്ത്രിയാകുന്നു. ബന്ധു നിയമന കേസില്‍ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് നേരത്തെ ഇപി ജയരാജന് ലഭിച്ചിരുന്നു. മന്ത്രിസഭ പുനസംഘടന ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബന്ധു നിയമന വിവാദത്തില്‍ ജയരാജന്‍ അഴിമതി നടത്തിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ ഇപി ജയരാജനെ കേസില്‍ നിന്ന് കുറ്റ വിമുക്ത നാക്കുകയായിരുന്നു. ഫോണ്‍ കോള്‍ വിവാദത്തെ തുടര്‍ന്ന് രാജി വെയക്കേണ്ടി വന്ന ശശീന്ദ്രന്‍ കുറ്റ വിമുക്തനായതിന് ശേഷം വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയതും ഇപി ജയരാജന് ഗുണകരമാവുകയായിരുന്നു.

ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ധാര്‍മ്മികമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു ഇപി ജയരാജന്‍ രാജിവെച്ചത്. കേസില്‍ കുറ്റ വിമുക്തമാക്കപ്പെട്ടിട്ടും ദീര്‍ഘകാലമായി മന്ത്രിസഭയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ഇപി ജയരാജന്‍ വീണ്ടും മന്ത്രി സഭ യിലേക്ക് തിരിച്ചെത്തുകയാണ്.

മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിശേഷണം ഉണ്ടായിരുന്ന ഇപി ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശനം സംബന്ധിച്ച്‌ നേതാക്കള്‍ക്കിടയില്‍ ധാരണയായതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് സംസ്ഥാന വിഷയം ചര്‍ച്ച ചെയ്യും.

നേരത്തെ ഇപി ജയരാജനെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ശക്ത മായ വിയോജിപ്പായിരുന്നു സിപിഐ എടുത്തിരുന്നത്. ജയരാജന്‍ തിരിച്ചു വരികയാണെങ്കില്‍ തങ്ങള്‍ക്കും ഒരു മന്ത്രി കൂടി വേണ മെന്നായിരുന്നു അവരുടെ മുന്‍ നിലപാട്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച്ച സിപിഎ യുമായി സിപിഎം വിഷയത്തില്‍ ചര്‍ച്ച നടത്തും.

ഇപി ജയരാജ ന്റെ മണ്ഡലമായ മട്ടന്നൂരിലെ മൂര്‍ഖന്‍ പറമ്ബില്‍ പൂര്‍ത്തിയാകുന്ന പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പുതന്നെ അദ്ദേഹം മന്ത്രിപദവിയില്‍ തിരിച്ചെത്തും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍.

No comments