മത്സ്യ തൊഴിലാളികളുടെ ജീവനെടുത്ത കപ്പലോടിയത് കപ്പല്‍ച്ചാലിനു പുറത്ത്? ബോട്ടിലിടിച്ച കപ്പല്‍ സംബന്ധിച്ച് തര്‍ക്കം, തങ്ങളുടെ കപ്പല്‍ ഇടിച്ചില്ലെന്ന് എം.വി. ദേശ് ശക്‌തിയുടെ ക്യാപ്‌റ്റ
ഇന്നലെ അപകടമുണ്ടാക്കിയ കപ്പല്‍ സഞ്ചരിച്ചിരുന്നതു 40 ഫാതം ആഴം മാത്രമുള്ള തീരക്കടലില്‍. ഏകദേശം 75 മീറ്റര്‍ ആഴം. (1.82 മീറ്ററാണ് ഒരു ഫാതം.) ഈ ഭാഗം കപ്പല്‍ച്ചാലല്ലെന്നാണു മത്സ്യത്തൊഴിലാളികളുടെ വാദം. രാജ്യാന്തര കപ്പല്‍ച്ചാലിന് 50 ഫാതമെങ്കിലും (100 മീറ്റര്‍) ആഴമുണ്ടാകും. ഇക്കാര്യം അധികൃതരുടെ അന്വേഷണത്തിലാണ്.
അപകടസ്‌ഥലം തീരക്കടലിന്റെ ഭാഗമാണ്. ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുഗമമായി മീന്‍ പിടിക്കാന്‍ സൗകര്യമായ ഇടം. ഈ ഭാഗത്താണ് എണ്ണക്കപ്പല്‍ സഞ്ചരിച്ചത്. രാജ്യാന്തര യാത്ര ചെയ്യുന്ന കപ്പലുകള്‍ക്കു തീരക്കടലില്‍ പ്രവേശനമില്ലെങ്കിലും പലപ്പോഴും അതു പാലിക്കാറില്ല.
നാവിഗേഷന്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് അപകടങ്ങള്‍ക്കു വഴിവയ്‌ക്കുന്നത്. കപ്പലു കള്‍ പാത മാറിയോടുന്നതു പ തി വാ കു ന്നു. ചെറിയ ബോട്ടുകളെ മുന്നില്‍ കണ്ടാല്‍ കപ്പല്‍ ഹോണ്‍ മുഴക്കണം. ആകാശത്തേക്കു വെടിവയ്‌ക്കണം. എന്നിട്ടും ശ്രദ്ധിച്ചില്ലെങ്കില്‍ ബോട്ടിലേക്കു വെള്ളം ചീറ്റിക്കണം എന്നൊക്കെ വ്യവസ്‌ഥയുണ്ട്.
കപ്പലിന്റെ മുന്‍ ഭാഗത്തു പാത നിരീക്ഷണത്തിന് ഒരാളുണ്ടാകണം. ഇയാള്‍ക്കു മുന്‍ ഭാഗത്തു പത്തു കിലോമീറ്റര്‍ ദൂരംവ രെ കാണാനാകും. രാത്രിയില്‍ നൈറ്റ് വിഷന്‍ ടെലിസ്‌കോപ്പുകള്‍ ഉപയോഗിക്കണമെന്നും ചട്ടമുണ്ട്. ബോട്ടുകള്‍ അടയാളവിളക്കുകള്‍ ഉപയോഗിക്കണം. അവര്‍ കപ്പല്‍ച്ചാലിലേക്കു പ്രവേശിക്കരുത്. രാത്രിയില്‍ നങ്കൂരമിട്ട് കിടക്കുമ്പോഴും ശ്രദ്ധവേണം. എല്ലാ കപ്പലുകളിലും റഡാര്‍ സംവിധാനമുണ്ട്. ബോട്ട് നങ്കൂരമിട്ട് മീന്‍പിടിക്കുന്നതു വളരെ ദൂരെനിന്നുതന്നെ അറിയാന്‍ കഴിയും.
ഇ തി നി ടെ മത്സ്യബന്ധനബോട്ടില്‍ ഇടിച്ച കപ്പലിനെ സംബന്ധിച്ച് തര്‍ക്കം. പുലര്‍ച്ചെ മൂന്നിനാണ് കപ്പലിടിച്ചതെന്നാണ് ഔദ്യോഗിക സ്‌ഥിരീകരണം. ഈ സമയം കപ്പല്‍ചാല്‍ വഴി നിരവധി കപ്പലുകള്‍ പോയിരുന്നുവെങ്കിലും അപകടമുണ്ടായ സ്‌ഥലത്ത് കൂടിപോയിരുന്ന എം.വി. ദേശ് ശക്‌തി എന്ന ചരക്ക് കപ്പലാണെന്നു നാവികസേന സ്‌ഥിരീകരിച്ചു. ഇേതത്തുടര്‍ന്നു ഡോണിയര്‍ വിമാനം ഉള്‍പ്പെടെയുള്ളവ പരിശോധന നടത്തിയിരുന്നു.
രാജ്യാന്തര കപ്പല്‍ ചാലില്‍ നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെയാണു ഇപ്പോള്‍ കപ്പലുള്ളത്. ഇന്ത്യ യില്‍ രജിസ്‌റ്റര്‍ ചെയ്‌ത കപ്പല്‍ ചെന്നൈയില്‍ നിന്ന് ഇറാഖിലെ ബസ്ര തുറമുഖത്തേക്കു പോകുകയാണ്. ഡൊമെയര്‍ എയര്‍ക്രാഫ്‌റ്റിലെ പൈലറ്റ് കപ്പിത്താനുമായി സംസാരിച്ചെങ്കിലും തങ്ങളുടെ കപ്പല്‍ ഇങ്ങനെയൊരു അപകടത്തില്‍പ്പെട്ടിട്ടില്ലെന്നാണു ക്യാപ്‌റ്റന്റെ വാദം.
No comments