എം. കരുണാനിധി അന്തരിച്ചു
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി(ഡി.എം.കെ) അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. കലൈഞ്ജർ എന്നറിയപ്പെടുന്ന അദ്ദേഹം അഞ്ച് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ കാലയളവിലാണ് കരുണാനിധി തമിഴ്നാട് ഭരിച്ചത്. ആരോഗ്യനില ഗുരുതരമായി തുടരുന്നതായി കാണിച്ച് ഇന്നു മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറങ്ങിയിരുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞില്ല. ആരോഗ്യനില വഷളാവുന്നതായും വൈകിട്ട് കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രധാന അവയവങ്ങള്‍ മരുന്നുകളോട് പ്രതികരിച്ചില്ല. അണുബാധ നിയന്ത്രിക്കാനാവാത്തതും തിരിച്ചടിയായി. ഒമ്പത് പതിറ്റാണ്ടു പിന്നിട്ട ജീവിതംകൊണ്ട് മുത്തുവേല്‍ കരുണാനിധി മാറ്റിയെഴുതിയത് തമിഴക രാഷ്ട്രീയത്തിന്റെ തലയിലെഴുത്ത് തന്നെയായിരുന്നു. വിജയങ്ങളുടെ പടിക്കെട്ടുകള്‍ ഓരോന്നായി താണ്ടിയത് രാഷ്ട്രീയതന്ത്രങ്ങള്‍കൊണ്ട് സ്വയം വെട്ടിയൊരുക്കിയ വഴിത്തടങ്ങളിലൂടെയും. ദ്രാവിഡരാഷ്ട്രീയത്തിലെ അതികായപരമ്പരയില്‍ തലയെടുപ്പോടെ അവശേഷിച്ച വന്മരമാണ് ചരിത്രത്തിലേക്ക് മറയുന്നത്
No comments