Breaking News

മഴക്കെടുതി വിലയിരുത്താന്‍ മുഖ്യന് രാജ്നാഥ് സിംഗിന്റെ വിളി എത്തി; സഹായം ഉറപ്പു നല്‍കി



തിരുവനന്തപുരം: സംസ്ഥാനത്തെ മഴ ക്കെടുതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയ നുമായി ചര്‍ച്ച നടത്തി.

ഫോണില്‍ വിളിച്ചാണ് രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി യുമായി ചര്‍ച്ചചെയ്തത്.

കേന്ദ്ര ത്തില്‍ നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം മുഖ്യ മന്ത്രിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴ ക്കെടുതി യില്‍ ആകെ 29 പേര്‍ മരിച്ചു, നാലു പേരെ കാണാതായിട്ടുണ്ട്.

ഇന്ന് വൈകുന്നേരം വരെ യുള്ള കണക്കനുസരിച്ച്‌ 25 പേര്‍ മണ്ണിടിച്ചിലിലും നാലു പേര്‍ മുങ്ങിയുമാണ് മരിച്ചിരിക്കുന്നത്.

പാലക്കാടും എറണാകുളത്തു മാണ് രണ്ടു പേര്‍ വീതം മുങ്ങി മരിച്ചത്.


മലപ്പുറത്ത് ആറും ഇടുക്കിയില്‍ 12ഉം കോഴിക്കോട് ഒന്നും കണ്ണൂരില്‍ രണ്ടും വയനാട്ടില്‍ നാലും പേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു.

കനത്ത മഴ യില്‍ 71 വീടുകള്‍ ഭാഗികമായും 29 വീടുകള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

സംസ്ഥാനത്താകെ 439 ദുരിതാശ്വാസ ക്യാമ്ബുകളിലായി 12240 കുടുംബങ്ങളിലെ 53501 പേരാണ് കഴിയുന്നത്.

No comments