കന്പകക്കാനം കൂട്ടക്കൊല: കൊല ആസൂത്രണം ചെയ്തത് ഇങ്ങനെ..
കന്പകക്കാനം കൂട്ടക്കൊലയ്ക്കുശേഷം പോലീസ് പിടിക്കുമെന്ന സൂചന ലഭിച്ചതോടെ രക്ഷപ്പെടാന്‍ കാട്ടില്‍ കയറിയ മുഖ്യ പ്രതി അനീഷ് അടിമാലി മേഖലയിലെ വിവിധ വനങ്ങളിലൂടെ കടന്നു പോയി. മൂന്നു ദിവസം കൊണ്ടു വിശന്നു തളര്‍ന്നു വീ ണു.
അവിടെ നിന്നും ഇറങ്ങി നേര്യമംഗലത്തുള്ള സുഹൃത്തിനെ വി ളി ച്ചു.
അവന് വീട്ടി ലുണ്ടാകുമെന്നറിയിച്ചു. മാമലക്കണ്ടത്തു വന്നപ്പോള്‍ ഒരു ഓട്ടോ ല ഭി ച്ചു. നേര്യമംഗലത്തു വന്നിറങ്ങിയപ്പോള്‍ അന്‍പതു രൂപ ടിപ്പും കൊടുത്തു. എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ സുഹൃത്തില്ല. വീട് തുറക്കാനും കഴിയുന്നില്ല. അതു കൊണ്ടു വീടിനു പുറത്തുള്ള ടോയ്ലറ്റില് കിടന്നുറങ്ങി. ഓട്ടോക്കാരനുണ്ടായ സംശയമാണ് പോലീസിന്റെ അന്വേഷണം അനീഷിലേക്കു എത്തിച്ചത്. അനീഷിനെ ഓട്ടോയില്‍ നേര്യമംഗലത്തുകൊണ്ടുവിട്ടത് കഞ്ഞിക്കുഴിയിലെ ഓട്ടോക്കാരനാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.
ഇയാള്‍ നാട്ടിലെത്തി ഓട്ടോയില്‍ ഉണ്ടായിരുന്നത് അനീഷ് ആണോ എന്ന് സംശയമുണ്ടെന്ന് സുഹൃത്തുക്കളോട് വ്യക്തമാക്കുകയായിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഇക്കാര്യം കാളിയാര്‍ പോലീസിലും അറിയിച്ചു.
കാളി യാര് സിഐ യൂനസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം മഫ്തിയില്‍ നേര്യമംഗലത്തെത്തിയത് 11ഓടാണ്.
ഈ സമയം നേര്യമംഗലത്തെ ഓട്ടോക്കാരില്‍ ഒരാള്‍ പറഞ്ഞ് ഉൗന്നുകല്‍ എസ്ഐ എല്‍.നിയാസും വിവരമറിഞ്ഞിരുന്നു. നേര്യമംഗലത്തേയ്ക്കുള്ള യാത്രയ്ക്കിടെ കാളിയാര്‍ സിഐ യും എസ്ഐയെ വിളിച്ച് വിവരമറിയിച്ചു. എസ്ഐ നേര്യമംഗലത്തെത്തുന്പോള് സിഐ യും സംഘവും കാത്തുനിന്നിരുന്നു. പോലീസ് വാഹനം മാറ്റിയിട്ട് വീട്ടിലേക്ക് ഓട്ടോയിലായിരുന്നു പോലീസ് സംഘത്തിന്റെ യാത്ര.
വീട്ടില്‍ ആളനക്കം കാണാത്തതിനെത്തുടര്‍ന്ന് മുറ്റത്തെ ശുചിമുറിയുടെ അടഞ്ഞുകിടന്ന വാതില്‍ തള്ളിത്തുറന്നപ്പോള്‍ തുണിക്കെട്ടുപോലെ എന്തോ നിലത്ത് കിടക്കുന്നത് എസ്ഐയുടെ ശ്രദ്ധയില്‍പ്പെട്ടു. അടുത്തുചെന്നുനോക്കിയപ്പോള് തുണിവിരിച്ച് ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന അനീഷിനെയാണ് കണ്ടത്. അനീഷിനെ നാട്ടുകാര്‍ ഓടിയെത്തി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് രക്ഷിച്ചു കൊണ്ടുപോയി.
അനീഷിനു പുറമെ മറ്റൊരു പൂജാരിക്കും പങ്ക്
തൊടുപുഴ: കന്പകക്കാനം കൂട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ട് സ്വദേശി അനീഷി (30) നു പുറമേ കൂടുതല്‍ പ്രതികള്‍ പങ്കാളികളെന്ന് പോലീസിനു വിവരംലഭിച്ചു. നേര്യമംഗലത്ത് സുഹൃത്തിന്റെ വാടക വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതി അനീഷിനെ കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെ കാളിയാര്‍ പോലീസിന്റെ നേതൃത്വത്തില്‍ വീടുവളഞ്ഞ് പിടികൂടിയിരുന്നു. ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നാലംഗ കുടുംബത്തെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ മുഖ്യ ആസൂത്രകന്‍ ഇയാളാണെന്ന് പോലീസ് വ്യക്തമാക്കി.
കന്പകക്കാനം കാനാട്ട് കൃഷ്ണന്, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്ജുന് എന്നിവരെ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനു പിന്നിലെ ആട്ടിന്‍ കൂടിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. ശത്രുവിനെ ഉപദ്രവിക്കുന്നതിനു നല്ല സമയം പറഞ്ഞു കൊടുക്കുകയും രക്ഷപ്പെടാന്‍ പൂജ നടത്തുകയും ചെയ്ത പൂജാരിയും മോഷ്ടിച്ച സ്വര്‍ണം തൊടുപുഴയില്‍ പണയം വച്ച വ്യക്തിയും പ്രതികളാകുമെന്നും പോലീസ് പറഞ്ഞു.
മുഖ്യപ്രതിയായ അനീഷ് കൃഷ്ണന്റെ വീട്ടില്‍ ആദ്യമായി എത്തുന്നതു സ്വന്തമായി ഒരു വീടു വയ്ക്കുന്നതിനും വിവാഹം കഴിക്കുന്നതിനുമായിട്ടാണ്. കൃഷ്ണകുമാര്‍ എന്നയാളാണ് അനീഷിനെ കൃഷ്ണനു പരിചയപ്പെടുത്തുന്നത്. കൃഷ്ണകുമാറിനെ കബളിപ്പിച്ചു ഒന്നര ലക്ഷം രൂപ കൃഷ്ണന് തട്ടിയെടുത്തിട്ടുണ്ട്. അനീഷില്‍നിന്നും 30,000 രൂപ കൃഷ്ണന് വാങ്ങിയിട്ടുണ്ട്. കൃഷ്ണന്റെ കൂടെ അനീഷ് രണ്ടു വര്‍ഷക്കാലമായി മന്ത്രവാദം പഠിക്കുന്നു. താളിയോല ഗ്രന്ഥങ്ങള്‍ അനീഷ് എടുത്തിരുന്നു. എന്നാല്‍ ഇതു കണ്ടെത്തിയിട്ടില്ല. മന്ത്രവാദങ്ങള്‍ പഠിച്ചെങ്കിലും ഒന്നു ഫലം കാണാതെ വന്നതു ഗുരുനാഥനായ കൃഷ്ണന്റെ പ്രത്യേക പൂജ കൊണ്ടാണെന്നു അനീഷ് തെറ്റിദ്ധരിച്ചു. ഈ വിരോധം അനീഷിനുണ്ടായിരുന്നു.
അനീഷിന്റെ സഹായിയായി പ്രവര്‍ത്തിച്ച കൂട്ടുകാരന് ലിബീഷിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ലിബീഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അനീഷിനെക്കുറിച്ച് കൂടുതല്‍ വിവരം പോലീസിന് ലഭ്യമായത്. എന്നാല്‍ കൃത്യം ചെയ്തതു അനീഷും ലിബിഷുമാണെന്നു വ്യക്തമാക്കുന്ന പോലീസ് തന്നെ ഇവരൊടൊപ്പം കൂടുതല്‍ പ്രതികള്‍ സംഭവസ്ഥലത്തുണ്ടായിരുന്നതായി വ്യക്തമാക്കുന്നു. ഈ കുഴിയിലേക്കു വയ്ക്കുന്നതിനു മുന്‍പു മകന് അര്‍ജുനന്റെ തലയില്‍ തുന്പാ കൊണ്ടു തലയ്ക്കടിച്ചിട്ടുണ്ട്. കൂടാതെ ഈ കുഴിയിലേക്കു അസിഡ് ഒഴിച്ചിരുന്നു. മണം പുറത്തു വരാതിരിക്കാനാണ് ഇപ്രകാരം ചെയ്തത്. എന്നാല്‍ മൃതദേഹങ്ങളിലൊന്നും അസിഡ് മൂലം പൊള്ളല്‍ ഏറ്റ പാടില്ല.പ്രതികള്‍ സ്ത്രീകളുടെ ശരീരത്തില്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
കൃഷ്ണനുമായി ബന്ധപ്പെട്ട നൂറോളം പേരെ ചോദ്യം ചെയ്തിരുന്നു. അനീഷ് ഏതാനും നാളായി നാട്ടിലെത്തി പെയിന്റിംഗ് തൊഴിലാളിയായി പോവുകയായിരുന്നു. കൊലപാതകം നടന്ന ദിവസം ടൈല്‍ ജോലിക്കെന്നു പറഞ്ഞാണു വീട്ടില്‍നിന്നും പോയത്.
പിറ്റേന്നും ഇയാള്‍ വീട്ടില്‍ വരാതിരുന്നതിനാലാണ് പോലീസിനു തെളിവുകളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത്.
No comments