Breaking News

മുഖത്തെ കരുവാളിപ്പ് മാറാൻ


           
മറ്റേത് കാലത്തെക്കാളും ചര്‍മ്മത്തിന് കൂടുതല്‍ പരിചരണം നല്‍ക്കേണ്ട സമയമാണ് വേനല്‍ക്കാലം. വേനലില്‍ വെയിലേറ്റ് കരവാളിപ്പുണ്ടാകുന്നത് മിക്കവരും നേരിടുന്ന പ്രശ്‌നമാണ്. ഇതിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രതിവിധികൾ......


പപ്പായ പാക്ക്

വൈറ്റമിന്‍ A,C,E എന്നാവയാല്‍ സമ്പന്നമായ പപ്പായ ചര്‍മ്മത്തിന്റെ തിളക്കവും സൗന്ദര്യവും സംരക്ഷിക്കാന്‍ ഉത്തമമാണ്. നന്നായി പഴുത്ത പപ്പായ ഉടച്ച് കുഴമ്പ് രൂപത്തിലായി എന്നും മുഖത്ത് മാസ്‌ക് ഇടുന്നത് വെയില്‍ കൊണ്ടാലുണ്ടാകുന്ന കരുവാളിപ്പ് പൂര്‍ണമായും തടയാന്‍ സഹായിക്കും. ഇതുവഴി ഭംഗിയുള്ള ചര്‍മ്മം നിങ്ങള്‍ക്ക് ലഭിക്കും.

*വെള്ളരി പനിനീര്‍ പാക്ക്

ചെറിയ കഷ്ണം വെള്ളരി ജ്യൂസാക്കി അതില്‍ മൂന്ന് സ്പൂണ്‍ പനിനീരും നാരങ്ങനീരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇനി ഈ പേസ്റ്റ് വെയിലേറ്റ ഭാഗങ്ങളില്‍ പുരട്ടുക. രണ്ട് ദിവസം കൂടുമ്പോള്‍ പുരട്ടുക, മാറ്റം സ്വയം അനുഭവിച്ചറിയാം.

തൈര്

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ച പൊടികൈയ്യാണ് തൈര്. വെയിലേറ്റത് മൂലമുണ്ടാകുന്ന കരുവാളിപ്പ് മാറാന്‍ തൈര് പുരട്ടാവുന്നതാണ്. ഇത് ഉണങ്ങുമ്പോള്‍ വെള്ളമുപയോഗിച്ച് കഴുകി തുടക്കുക. പുരട്ടുന്നതിനൊപ്പം ഭക്ഷണത്തിലും തൈര് ഉള്‍പ്പെടുത്താവുന്നതാണ്. മറ്റ് പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണ്.

കറ്റാര്‍വാഴ ജെല്‍*


കറ്റാര്‍വാഴയുടെ നീര് ചര്‍മ്മസൗന്ദര്യം കാക്കാന്‍ സഹായിക്കുന്നു. വീടുകളില്‍ തന്നെ കൃഷിചെയ്യാവുന്ന ഇത് മുടി വളരാനും സഹായിക്കുന്ന ഒന്നാണ്. ഇതല്ലാതെ കറ്റാര്‍വാഴയുടെ സത്ത് അടങ്ങിയ ക്രീമുകളും ഉപയോഗിക്കാവുന്നതാണ്. ഇതി വെയിലേറ്റ് വാടാതെ ചര്‍മ്മം തിളങ്ങാനും മറ്റൊന്നിനെയും ആശ്രയിക്കേണ്ട.

മുഖത്തെ കരുവാളിപ്പും കണ്ണിനു താഴെയുള്ള കറുപ്പുമൊക്കെ മാറാൻ ഉപയോഗിക്കാവുന്ന മറ്റൊരു പ്രയോഗമാണ് ഹൈഡ്രജൻ പെറോക്‌സൈഡ്.  ഹൈഡ്രജന്‍ പെറോക്‌സൈഡ്  ചര്‍മ്മത്തിന്റെ കറുത്ത പാടുകളെ ഇല്ലാതാക്കുന്നു. മാത്രമല്ല മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകളേയും ഇത് ഇല്ലാതാക്കുന്നു.

ആവശ്യമുള്ള സാധനങ്ങ

നാല് തുള്ളി ഹൈഡ്രജന്‍ പെറോക്‌സൈഡ്, മൂന്ന് തുള്ളി ഗ്ലിസറിന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി, അല്‍പം നാരങ്ങാ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

എല്ലാ മിശ്രിതങ്ങളും കൂടി കൂട്ടിച്ചേര്‍ത്ത് മരത്തിന്റെ സ്പൂണ്‍ ഉപയോഗിച്ച് നല്ലതുപോലെ മിക്‌സ് ചെയ്യുക. ക്രീം പരുവമാകുമ്പോള്‍ അഞ്ച് മിനിട്ട് അനക്കാതെ വെയ്ക്കുക.

ഉപയോഗിക്കേണ്ട വിധം

മുഖം നല്ലതുപോലെ വൃത്തിയായി കഴുകുക. അതിനു ശേഷം ഈ ക്രീം രാത്രി മുഖത്ത് പുരട്ടി രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക

  ഇത്തരത്തില്‍ അടുത്തടുത്ത ദിവസങ്ങളിൽ ഇങ്ങനെ ചെയ്താല്‍ മുഖത്തെ കരുവാളിപ്പ് മാറി മുഖത്തിന് തിളക്കം ലഭിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങ

11 മണിയ്ക്ക് ശേഷവും മൂന്ന് മണിയ്ക്ക് ഇടയിലുള്ള സൂര്യപ്രകാശം ഒരു കാരണവശാലും കൊള്ളാതിരിയ്ക്കാന്‍ ശ്രമിക്കുക.

കോസ്‌മെറ്റിക്‌സ്, പെര്‍ഫ്യൂം എന്നിവ അധിക സമയം ഉപയോഗിക്കരുത്. ഇത് പലപ്പോഴും നെഗറ്റീവ് റിസള്‍ട്ട് ആണ് ഉണ്ടാക്കുന്നത്.

പുറത്ത് പോകുന്നത് ഏത് സമയത്താണെങ്കിലും സണ്‍സ്‌ക്രീം  ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

No comments