വീടുകളുടെ രണ്ടാം നിലയിലേക്കും വെള്ളം; സഹായമഭ്യര്‍ഥിച്ച് നൂറുകണക്കിന് വിളികൾ
പത്തനംതിട്ടയില്‍ താഴ്ന്ന പ്രദേശത്ത് നൂറുകണക്കിന് ആളുകള്‍ കുടുങ്ങിയതായി സംശയിക്കുന്നു. വീടിന്റെ മുകള്‍നിലയിലേക്ക് സുരക്ഷിതമായി മാറിയ പലരും ഇപ്പോള്‍ ആശങ്കയിലാണ്.
വെള്ളം രണ്ടാം നിലയിലേക്ക് കയറിത്തുടങ്ങിയെന്ന് പറഞ്ഞ് രോഗി കളായ വൃദ്ധരും കുഞ്ഞുങ്ങളും അടക്കം രക്ഷ പ്രവര്‍ത്തകര്‍ക്ക് വിളി കളെത്തുന്നുണ്ട്.
വിളിച്ചു കിട്ടാത്തവര്‍ അവസാന മാര്‍ഗമെന്ന നില യിലാണു മാധ്യമ ങ്ങളെയും സമീപിക്കുകയാണ്. വിദേശത്തും കേരളത്തിനു പുറത്തുമുള്ളവരുടെ ബന്ധുക്കളും മക്കളും പ്രായമായവരുടെ രക്ഷയ്ക്കായി നിരന്തരം വിളിക്കുകയാണ്.
പലരും രക്ഷാ പ്രവര്‍ത്തകര്‍ തേടിയെത്തും എന്ന പ്രതീക്ഷയില്‍ കഴിയുകയാണ്. രണ്ടു ദിവസത്തോളം വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനെ തുടര്‍ന്നു മൊബൈല്‍ ഫോണുകള്‍ ഓഫായതോടെ മാതാപിതാക്കളുടെ യാതൊരു വിവരവും ലഭിക്കാത്തതിന്റെ ആധിയിലാണു വിദേശത്തുള്ളവര്‍.
പഴയ വീടുകളുടെ ടെറസില്‍ കഴിയുന്നവര്‍ വീടുകള്‍ ഇടിഞ്ഞുവീഴുമെന്ന ഭീതിയിലാണ്.
റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുമാണു പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിയത്. കുടുങ്ങി ക്കിടക്കുന്നവരില്‍ മിക്കവരും ഭക്ഷണം കിട്ടാതെ അവശരാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്ന അഗ്നിശമന സേനാ, പോലീസ്, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഈ ഭാഗങ്ങളിലേക്കു കടന്നു ചെല്ലാനുള്ള ശ്രമത്തിലാണ്.
ചക്കിട്ടപടി, കോഴിപ്പാലം, ആറാട്ടുപുഴ, മാലക്കര, തുരുത്തിമല, അയ്യന്‍കോയിക്കല്‍, കുളമാക്കുഴി എന്നിവിടങ്ങളില്‍ നൂറിലധികം കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
മാലക്കര, വഞ്ചിത്തറ ഭാഗങ്ങളിലും ഒട്ടേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിയിട്ടുണ്ട്. ആറന്മുള സഹകരണ എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ആറന്മുള ഐക്കരമുക്കില്‍ നിന്ന് കിടങ്ങന്നൂര്‍ക്കു പോകുന്ന വഴിയില്‍ കാനറ ബാങ്കിന്റെ മുകളിലത്തെ നിലയില്‍ രണ്ടു കുംടുംബങ്ങള്‍ കുടുങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിന് സമീപമുള്ള അഞ്ചു കുടുംബങ്ങള്‍ വീടുകളില്‍ അകപ്പെട്ട് കിടക്കുന്നു.
No comments